'ഓപ്പറേഷന്‍ ട്വിന്‍സ്'; ഇരട്ട വോട്ടുകളുടെ പട്ടിക പുറത്തുവിട്ട് പ്രതിപക്ഷം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st March 2021 09:31 PM  |  

Last Updated: 31st March 2021 10:47 PM  |   A+A-   |  

ramesh chennithala

രമേശ് ചെന്നിത്തല / ഫയല്‍ ചിത്രം


 

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളിലെ ഇരട്ടവോട്ടുകളുടെ വിവരങ്ങള്‍ പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. www.operationtwins.com എന്ന വെബ്‌സൈറ്റ് വഴിയാണ് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. 4,34,000 ഇരട്ടവോട്ടുകളുടെ വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. 

നിയമസഭ മണ്ഡലം തിരിച്ചുകൊണ്ടുള്ള വിവരങ്ങളാണ് വെബ്‌സൈറ്റിലുള്ളത്. ഒരേ ഫോട്ടോ ഉപയോഗിച്ച് ഒന്നിലധികം തവണ പട്ടികയില്‍ ഇടംപിടിച്ചവരുടെ വിവരമാണ് ഉള്ളത്. ഇത് ഓരോ മണിക്കൂറും അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കും. 

38,000 ഇരട്ടവോട്ടര്‍മാര്‍ മാത്രമേ ഉള്ളുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞത് ശരിയല്ലെന്നും ഇരട്ട വോട്ടുള്ളവരുടെ വിവരം രാത്രി പുറത്തുവിടുമെന്നും നേരത്തെ ചെന്നിത്തല പറഞ്ഞിരുന്നു. ഈ വിവരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും റഫറന്‍സിനായി ഉപയോഗിക്കാൻ  കഴിയുമെന്നും അങ്ങനെ ഇരട്ടവോട്ട് തടയാന്‍ സഹായകരമായ രീതിയില്‍ ഇടപെടാന്‍ കഴിയുമെന്നും ചെന്നിത്തല പറഞ്ഞിരുന്നു.