പെന്‍ഷന്‍കാരുടെ വയസ് തെളിയിക്കല്‍; ആധാര്‍ കാര്‍ഡും വോട്ടേഴ്‌സ് ഐഡിയും സ്വീകരിക്കില്ല 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st March 2021 09:06 AM  |  

Last Updated: 31st March 2021 09:06 AM  |   A+A-   |  

aadhar download

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: പെന്‍ഷന്‍കാര്‍ക്ക് വയസ് തെളിയിക്കുന്നതിനുള്ള രേഖയായി ആധാര്‍ കാര്‍ഡോ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡോ സ്വീകരിക്കില്ല. ഇവ രണ്ടും പ്രായം തെളിയിക്കുന്ന രേഖയായി പൊതുവെ അംഗീകരിക്കാത്തതിനാലാണ് ഒഴിവാക്കുന്നത് എന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. 

80 വയസ് പിന്നിട്ട പെന്‍ഷന്‍കാര്‍ക്ക് പ്രതിമാസം 1000 രൂപ സ്‌പെഷ്യല്‍ കെയര്‍ അലവന്‍സ് ലഭിക്കാന്‍ സമര്‍പ്പിക്കേണ്ട രേഖകളില്‍ ആധാര്‍ കാര്‍ഡും വോട്ടേഴ്‌സ് ഐഡിയും ഉള്‍പ്പെടുത്തിയിരുന്നു. ഇതാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്. 

പകരം ജനന സര്‍ട്ടിഫിക്കറ്റ്, എസ്എസ്എല്‍സി, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍കാര്‍ഡ്, അഡ്മിഷന്‍ രജിസ്റ്ററിന്റെ പകര്‍പ്പ് എന്നിവ തെളിവായി സ്വീകരിക്കും. ജനന തിയതി പെന്‍ഷന്‍ രേഖകളില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലാത്തവരാണ് വയസ് തെളിയിക്കുന്ന രേഖ നല്‍കേണ്ടത്.