പോസ്റ്റല്‍ വോട്ടിനൊപ്പം ക്ഷേമപെന്‍ഷനും; കായംകുളത്ത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമമെന്ന് പരാതി

വോ​ട്ട് ചെ​യ്യി​ക്കാ​നാ​യി എ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കൊ​പ്പ​മാ​ണ് സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നും ഇ​വി​ടേക്ക് എത്തിയത്
വോട്ടര്‍ പട്ടിക /ഫയൽ ചിത്രം
വോട്ടര്‍ പട്ടിക /ഫയൽ ചിത്രം


ആ​ല​പ്പു​ഴ: കാ​യം​കു​ള​ത്ത് ക്ഷേ​മ​പെ​ൻ​ഷ​ൻ ന​ൽ​കി വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മ​മെ​ന്ന് ആരോപണം. 80 വ​യ​സ് ക​ഴി​ഞ്ഞ​വ​രു​ടെ പോസ്റ്റൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ വീ​ട്ടി​ലെ​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക​പ്പം വന്ന സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ൻ പെ​ൻ​ഷ​ൻ ന​ൽ​കി വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ച്ചു​ എന്നാണ് യുഡിഎഫിന്റെ ആരോപണം. 

കാ​യം​കു​ളം മ​ണ്ഡ​ല​ത്തി​ൽ 77-ാം ന​മ്പ​ർ ബു​ത്തി​ലെ ചേ​രാ​വ​ള്ളി തോ​പ്പി​ൽ വീ​ട്ടിലാണ് സംഭവം.  വോ​ട്ട് ചെ​യ്യി​ക്കാ​നാ​യി എ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കൊ​പ്പ​മാ​ണ് സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നും ഇ​വി​ടേക്ക് എത്തിയത്. ഇതിന്റെ വീ​ഡി​യോ​യും യു​ഡി​എ​ഫ് പുറത്തുവിട്ടിട്ടുണ്ട്. "ര​ണ്ടു മാ​സ​ത്തെ പെ​ൻ​ഷ​നാ​ണി​ത്. 

സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ അ​ടു​ത്ത മാ​സം മു​ത​ൽ പെ​ൻ​ഷ​ൻ 2,500 രൂ​പ​യാ​ണ്' എ​ന്ന് പെ​ൻ​ഷ​ൻ കൈ​മാ​റി​യ ശേ​ഷം സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ൻ വ​യോ​ധി​ക​യോ​ട് പ​റ​യു​ന്നു.  ബു​ധ​നാ​ഴ്ച ക​ള​ക്ട​റെ നേ​രി​ൽ​ക​ണ്ട് പ​രാ​തി ന​ൽ​കു​മെ​ന്ന് യു​ഡി​എ​ഫ് കാ​യം​കു​ളം നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി നേ​താ​ക്ക​ൾ അ​റി​യി​ച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com