എംഎം മണി ജയിച്ചാല്‍ തല മുണ്ഡനം ചെയ്യും; സര്‍വെകള്‍ പെയ്ഡ്;  ഇഎം ആഗസ്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st March 2021 12:02 PM  |  

Last Updated: 31st March 2021 12:02 PM  |   A+A-   |  

mm_mani_-_EM Augusthy

എംഎം മണി - ഇഎം ആഗസ്തി /ചിത്രം ഫെയ്‌സ്ബുക്ക്

 

തൊടുപുഴ:   നിയമസഭാ തെരഞ്ഞടുപ്പില്‍ മന്ത്രി എംഎം മണി ഉടുമ്പന്‍ചോലയില്‍ നിന്നു ജയിച്ചാല്‍ തല മുണ്ഡനം ചെയ്യുമെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഡ്വ. ഇഎം ആഗസ്തി. ചാനല്‍ സര്‍വെകള്‍ പെയ്ഡ് സര്‍വെകളാണെന്നും ഇതില്‍ വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു.

എംഎം മണി ഉടുമ്പന്‍ചോലയില്‍ ജയിച്ചാല്‍ താന്‍ തലമുണ്ഡനം ചെയ്യും, മറിച്ചായാല്‍ ചാനല്‍ മേധാവി തലമുണ്ഡനം ചെയ്യുമോയെന്നും അദ്ദേഹം ചോദിച്ചു.

ലോക്‌സഭാ തെരഞ്ഞടുപ്പ് കാലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ചാനലുകളെ വിലയ്‌ക്കെടുത്തതുപോലെയാണ് ഇപ്പോള്‍ കേരളത്തിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു