'പോ മോനേ മോദി എന്ന് കേരളം വീണ്ടും പറയും'; മൂവാറ്റുപുഴയില്‍ കനയ്യ കുമാറിന്റെ റോഡ് ഷോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st March 2021 05:47 PM  |  

Last Updated: 31st March 2021 05:47 PM  |   A+A-   |  

kanhaiya_kumar

കനയ്യ കുമാര്‍ റോഡ് ഷോ/ഫെയ്‌സ്ബുക്ക്‌

 

മൂവാറ്റുപുഴ: നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനങ്ങള്‍ പോ മോനോ മോദിയെന്ന് വീണ്ടും പറയുമെന്ന് സിപിഐ നേതാവ് കനയ്യ കുമാര്‍. മൂവാറ്റുപുഴയില്‍ എല്‍ഡിഎഫ് റോഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജെ എന്‍ യു സമരകാലത്ത് കേരളത്തിലും തമിഴ്‌നാട്ടിലും ഉയര്‍ന്ന ക്യാമ്പയിന്‍ സൂചിപ്പിച്ചായിരുന്നു കനയ്യയുടെ പ്രസംഗം. 

ഗുജറാത്ത് മോഡലിന് എതിരെ കേരള മോഡലിനെ ഉയര്‍ത്തിക്കാട്ടണം. മനുഷ്യത്വം നിറഞ്ഞ കേരള മോഡലാണ് വര്‍ഗീയതുടെ ഗുജറാത്ത് മോഡലിന് എതിരെ മുന്നോട്ടുവയ്ക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. 

'നമ്മള്‍ അമ്പലങ്ങള്‍ക്കും പള്ളികള്‍ക്കും എതിരല്ല. പക്ഷേ നമ്മള്‍ വിദ്യാഭ്യാസത്തിന് ഒപ്പമാണ്, ആശുപത്രികള്‍ക്കും വികസനത്തിനും ഒപ്പമാണ്. എല്ലാവരും ഇന്ത്യക്കാരാണ്, ആരെയും ഇല്ലാതാക്കാന്‍ നമ്മള്‍ സമ്മതിക്കില്ല. ബിജെപിക്കൊപ്പം കൂട്ടുകൂടുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളു, അവര്‍ക്ക് ബിജെപിയെക്കുറിച്ച് ശരിക്കും അറിയില്ല' എന്നും അദ്ദേഹം പറഞ്ഞു.