'ഓക്‌സിജന്‍ വീട്ടില്‍ ഉത്പാദിപ്പിക്കാം'; വ്യാജ വീഡിയോ പ്രചാരണത്തില്‍ വീഴരുത്

ഓക്‌സിജന്‍ വീട്ടില്‍ ഉത്പാദിപ്പിക്കാം എന്നു പറഞ്ഞുകൊണ്ട് തെറ്റിദ്ധാരണ പടര്‍ത്തുന്ന സന്ദേശങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജജയന്‍.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഓക്‌സിജന്‍ വീട്ടില്‍ ഉത്പാദിപ്പിക്കാം എന്നു പറഞ്ഞുകൊണ്ട് തെറ്റിദ്ധാരണ പടര്‍ത്തുന്ന സന്ദേശങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജജയന്‍. അതെല്ലാം തീര്‍ത്തും അടിസ്ഥാനരഹിതവും അപകടം വിളിച്ചു വരുത്തുന്നവയുമാണ്. ഇത്തരത്തിലുള്ള അശാസ്ത്രീയമായ വ്യാജപ്രചരണങ്ങള്‍ ആരും തന്നെ പ്രചരിപ്പിക്കരുത്.കുടുങ്ങുകയുമരുത് എന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

ഡബിള്‍ മാസ്‌കിങ്ങിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇതിനോടകം സംസാരിച്ചതാണ്. മാസ്‌ക്ധരിക്കുക എന്ന ഏറ്റവും പ്രധാന സുരക്ഷ എല്ലാവരും സ്വയം സ്വീകരിക്കണം. അശ്രദ്ധ കാണിക്കുന്നവരെഅക്കാര്യം ബോധവല്‍ക്കരിക്കാനും എല്ലാവരും തയ്യാറാവുക. അതുപോലെ വാല്‍വ് ഘടിപ്പിച്ച മാസ്‌കുകള്‍ ധരിക്കുന്നത് പരിപൂര്‍ണമായും ഒഴിവാക്കണം. എക്‌സ്ഹലേഷന്‍ വാല്‍വുള്ള മാസ്‌കുകള്‍ ഇവിടെ നിരോധിക്കപ്പെട്ടതാണ്. എന്‍ 95 മാസ്‌ക്ക് ഉപയോഗിക്കുകയോ, അല്ലെങ്കില്‍ സര്‍ജിക്കല്‍ മാസ്‌കിനുമുകളില്‍ തുണി മാസ്‌കു ധരിക്കുകയോആണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com