ശുദ്ധജല നിരക്ക്  5% കൂട്ടി; പുതുക്കിയ ബിൽ ഇന്നു മുതൽ 

ഏപ്രിൽ മാസത്തെ ബില്ലിൽ പുതുക്കിയ നിരക്കും രേഖപ്പെടുത്തും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ നിരക്ക് ഉൾപ്പെടുത്തിയ ശുദ്ധജല ബിൽ ഇന്നു മുതൽ നൽകും. പുതിയ നിരക്കു പ്രകാരം ഗാർഹിക ഉപഭോക്താവിന് പ്രതിമാസം 1000 ലീറ്ററിന് കുറഞ്ഞ നിരക്ക് 4 രൂപയിൽ നിന്ന് 4. 20 രൂപയാക്കി വർദ്ധിപ്പിച്ചു. മാർച്ച്, ഏപ്രിൽ മാസങ്ങളിലെ ബില്ലാണ് ഇന്നുമുതൽ നൽകുക. ഇതിൽ മാർച്ചിലെ ബില്ലിൽ പഴയ നിരക്കും ഏപ്രിലിലെ ബില്ലിൽ പുതുക്കിയ നിരക്കും രേഖപ്പെടുത്തും. 

പ്രതിമാസം 10000 ലീറ്ററിനു മുകളിൽ ഉപയോഗിക്കുന്നവർക്ക് 8 സ്ലാബ് അടിസ്ഥാനമാക്കി ബില്ലിൽ 5 % തുക കൂട്ടി. പ്രതിമാസം 15,000 ലീറ്റർ വെള്ളം ഉപയോഗിക്കുമ്പോൾ 65 രൂപയാണു നേരത്തേ നൽകേണ്ടിയിരുന്നത്. പുതുക്കിയ നിരക്ക് പ്രകാരം ഇത് 68.25 രൂപയാകും

ഗാർഹിക, ഗാർഹികേതര, വ്യവസായ കണ‍ക്‌ഷനുകൾ, ടാങ്കർ ലോറികളിലെ വെള്ളം, പഞ്ചായത്തുകളുടെ പൊതു ടാപ്പ് കണ‍ക്‌ഷൻ ഉൾപ്പെടെ എല്ലാ വിഭാഗത്തിനും അടിസ്ഥാന നിരക്കിന്റെ 5 % വർധനയാണു വരുത്തി‍യിരിക്കുന്നത്. വർധന സംബന്ധിച്ച വിവരങ്ങൾ ജല അതോറിറ്റിയുടെ സോഫ്‍റ്റ്‌വെ‍യറിൽ ഉൾപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com