വെന്റിലേറ്റർ ലഭിച്ചില്ല; എറണാകുളത്ത് നിന്ന് പത്തനംതിട്ടയിലേക്ക് മാറ്റിയ കോവിഡ് രോ​ഗി മരിച്ചു

എറണാകുളം ജില്ലയിൽ വെന്റിലേറ്റർ സൗകര്യം ലഭിക്കാത്തതിനെ തുടർന്ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കോവിഡ് രോഗി മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: എറണാകുളം ജില്ലയിൽ വെന്റിലേറ്റർ സൗകര്യം ലഭിക്കാത്തതിനെ തുടർന്ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കോവിഡ് രോഗി മരിച്ചു. ഉദ്യോഗമണ്ഡൽ കുറ്റിക്കാട്ടുകര എടക്കാട്ടുപറമ്പിൽ ഇ ടി കൃഷ്ണകുമാർ (54) ആണ് മരിച്ചത്. എറണാകുളം ജില്ലയിലെ മറ്റ് ആശുപത്രികളിൽ വെന്റിലേറ്ററുകൾ ഒഴിവുണ്ടോയെന്ന് അന്വേഷിച്ചെങ്കിലും ലഭിച്ചില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. 

വ്യാഴാഴ്ചയാണു കൃഷ്ണകുമാറിന് കോവിഡ് സ്ഥിരീകരിച്ചത്. വീട്ടിൽ ചികിത്സയിൽ കഴിയവേ ആരോഗ്യ നില ഗുരുതരമായതിനെ തുടർന്നു വെള്ളിയാഴ്ച രാത്രി കളമശേരി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും പ്രവേശനം കിട്ടിയില്ല.തുടർന്നു നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത ന്യുമോണിയ ബാധിച്ചതിനാൽ ഓക്സിജൻ നൽകിയിരുന്നു. ആരോഗ്യ നില മോശമായതിനെ തുടർന്നു വെന്റിലേറ്റർ സൗകര്യം അത്യാവശ്യമായി. എന്നാൽ ആശുപത്രിയിലെ വെന്റിലേറ്ററുകൾ എല്ലാം ഉപയോഗത്തിലായിരുന്നു.

 എറണാകുളം ജില്ലയിലെ മറ്റ് ആശുപത്രികളിൽ വെന്റിലേറ്ററുകൾ ഒഴിവുണ്ടോയെന്ന് അന്വേഷിച്ചെങ്കിലും ലഭിച്ചില്ലെന്നു ബന്ധുക്കൾ പറഞ്ഞു. അന്വേഷണത്തിൽ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്റർ ലഭ്യമായി. തുടർന്ന് ഇന്നലെ രാവിലെ എട്ടരയോടെ പത്തനംതിട്ടയിലെ ആശുപത്രിയിലേക്കു പുറപ്പെട്ടു. പത്തരയോടെ അവിടെ എത്തിക്കുകയും വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ, തുടർച്ചയായി രണ്ടു തവണയുണ്ടായ ഹൃദയാഘാതത്തെ തുടർന്ന്  ഇന്നലെ വൈകിട്ടാണ് കൃഷ്ണകുമാർ മരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com