രണ്ട് മന്ത്രിമാര്‍ പിന്നില്‍; ടിപി രാമകൃഷ്ണന്‍ പിന്നിട്ടു നിന്ന ശേഷം മുന്നില്‍ക്കയറി
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd May 2021 10:51 AM |
Last Updated: 02nd May 2021 10:58 AM | A+A A- |

കെടി ജലീല്‍ - ജെ മേഴ്‌സിക്കുട്ടിയമ്മ
കൊച്ചി: വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മന്ത്രിമാരായ കെടി ജലീല്‍, മേഴ്‌സിക്കുട്ടിയമ്മ എന്നിവര്‍ പിന്നില്‍. തവനൂര്‍ മണ്ഡലത്തില്‍ ജലീലിനെതിരെ എതിര്‍ സ്ഥാനാര്‍ഥി ഫിറോസ് കുന്നുംപറമ്പില്‍ 1352 വോട്ടിന് മുന്നിലാണ്.
കുണ്ടറയില്‍ ജെ മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ പിസി വിഷ്ണുനാഥാണ് മുന്നില്‍. പേരാമ്പ്രയില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍ ആദ്യറൗണ്ടില്‍ പിന്നില്‍ പോയെങ്കിലും ഇപ്പോള്‍ 1692 വോട്ടിന് മുന്നിലാണ്.
ആകെയുള്ള 140 സീറ്റുകളില്‍ 91 ഇടത്താണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. 47സീീറ്റുകളില്‍ മാത്രമാണ് യുഡിഎഫിന് ലീഡുള്ളത്. രണ്ടു മണ്ഡലങ്ങളില്‍ എന്‍ഡിഎ ലീഡ് ചെയ്യുന്നുണ്ട്. പാലക്കാട്, നേമം എന്നിവിടങ്ങളിലാണ് ബിജെപിയുടെ ലീഡ്.