'മഹേഷിന്റെ പ്രതികാരം'; കരുനാഗപ്പള്ളി യുഡിഎഫ് വിജയത്തിലേക്ക്

3748 വോട്ടിനാണ് മഹേഷ് ലീഡ് ചെയ്യുന്നത്.
സിആര്‍ മഹേഷ്
സിആര്‍ മഹേഷ്

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സിആര്‍ മഹേഷ് ജയം ഉറപ്പിച്ചു. പതിനായരിത്തലിധികം വോട്ടിനാണ് മഹേഷ് ലീഡ് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം എല്‍ഡിഎഫിനൊപ്പമായിരുന്നു കരുനാഗപ്പള്ളി മണ്ഡലം.

ഇത്തവണ ഏറെ ശ്രദ്ധേമായ മത്സരം നടന്ന മണ്ഡലങ്ങളില്‍ ഒന്നായിരുന്നു കരുനാഗപ്പള്ളി. കുണ്ടറയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.സി വിഷ്ണുനാഥും മുന്നിലാണ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെ മറികടന്ന്1282 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്.

2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ആര്‍ രാമചന്ദ്രന് 69,902 വോട്ടുകളാണ് ലഭിച്ചത്. രണ്ടാമതെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സിആര്‍ മഹേഷിന് 68,143 വോട്ടുകളും ലഭിച്ചു. ബിഡിജെഎസിന്റെ വി സദാശിവന് 19,115 വോട്ടുകളാണ് ലഭിച്ചത്. രണ്ടാമതായിരുന്നു സിആര്‍ മഹേഷ്. ബിഡിജെഎസിന്റെ വി സദാശിവന് 19,115 വോട്ടുകളാണ് ലഭിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com