തുടക്കത്തില്‍ ആധിപത്യം ഉറപ്പിച്ച് എല്‍ഡിഎഫ്, ആദ്യ അരമണിക്കൂറില്‍ 40-28 

വോട്ടെണ്ണല്‍ ആരംഭിച്ച് അരമണിക്കൂറിനിടെ, സംസ്ഥാനത്ത് എല്‍ഡിഎഫ് മുന്നില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വോട്ടെണ്ണല്‍ ആരംഭിച്ച് അരമണിക്കൂറിനിടെ, സംസ്ഥാനത്ത് എല്‍ഡിഎഫ് മുന്നില്‍. തെരഞ്ഞെടുപ്പില്‍ ശ്രദ്ധാകേന്ദ്രങ്ങളായ നേമത്തും പാലായിലും എല്‍ഡിഎഫാണ് ലീഡ് ഉയര്‍ത്തുന്നത്. പാലായില്‍ കേരള കോണ്‍ഗ്രസ്് എമ്മിന്റെ ജോസ് കെ മാണിയും നേമത്ത് സിപിഎം നേതാവ് വി ശിവന്‍കുട്ടിയുമാണ് മുന്നില്‍ നില്‍ക്കുന്നത്. തിരുവല്ല, കോവളം, ആറ്റിങ്ങല്‍, വട്ടിയൂര്‍ക്കാവ്, കൊട്ടാരക്കര, പുനലൂര്‍ എന്നിവിടങ്ങലില്‍ എല്‍ഡിഎഫിനാണ് മുന്‍തൂക്കം. ഇതുവരെയുള്ള കണക്ക് അനുസരിച്ച് 40 ഇടത്താണ് എല്‍ഡിഎഫിന് മേല്‍ക്കൈ. 28 ഇടത്ത് ലീഡ് നില ഉയര്‍ത്തി യുഡിഎഫും ശക്തമായ പോരാട്ടമാണ് കാഴ്ചവെച്ചത്.

തിരുവനന്തപുരത്ത് ഏഴിടത്താണ് എല്‍ഡിഎഫ് ലീഡ് ഉയര്‍ത്തുന്നത്. യുഡിഎഫ് മൂന്നിടത്ത് മാത്രമാണ് മുന്നിട്ട് നില്‍ക്കുന്നത്. കണ്ണൂരില്‍ ഇരിക്കൂര്‍ ഒഴിച്ച് ബാക്കിയെല്ലാം മണ്ഡലങ്ങലിലും എല്‍ഡിഎഫിനാണ് മേല്‍ക്കൈ. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്.957 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ നിയമസഭയിലേക്ക് മത്സരിച്ചത്.  എട്ടരയ്ക്ക് ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രങ്ങള്‍ എണ്ണിത്തുടങ്ങും. ഒരു റൗണ്ടില്‍ 21 ബൂത്തുകളാണ് എണ്ണുക. ഉച്ചയോടെ ജനവിധിയുടെ ഏകദേശ രൂപം ലഭിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com