കെ എം ഷാജി വീണു; അഴീക്കോട് കെ വി സുമേഷിന് അട്ടിമറി വിജയം

അഴീക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എം ഷാജി തോറ്റു. 16,312വോട്ടാണ് കെ എം ഷാജിക്ക് ലഭിച്ചത്
കെ എം ഷാജി വീണു; അഴീക്കോട് കെ വി സുമേഷിന് അട്ടിമറി വിജയം


ഴീക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എം ഷാജി തോറ്റു. 16,312വോട്ടാണ് കെ എം ഷാജിക്ക് ലഭിച്ചത്. സിപിഎമ്മിന്റെ കെ വി സുമേഷ് 21,786വോട്ട് ലഭിച്ചു. 

മാറിമാറിവന്ന ട്രെന്റുകള്‍ക്ക് ശേഷം, അവസാന ലാപ്പിലാണ് കെ എം ഷാജിയെ സുമേഷ് മലര്‍ത്തിയടിച്ചത്. 

നിലവിലെ കണക്ക് അനുസരിച്ച് എല്‍ഡിഎഫ് 97 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. യുഡിഎഫ് 43സീറ്റിലാണ് ലീഡ് ചെയ്യുന്നത്. യുഡിഎഫിന്റെ പ്രമുഖ നേതാക്കളെല്ലാം തോല്‍വി അറിഞ്ഞു. വി ടി ബല്‍റാം,പി കെ റിറോസ്, ഷാനിമോള്‍ ഉസ്മാന്‍, അനില്‍ അക്കര ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ തോറ്റു. 

തൃശൂരില്‍ പദ്മജ വേണുഗോപാലും നേമത്ത് കെ മുരളീധരനും വട്ടിയൂര്‍ക്കാവില്‍ വീണ നായരും മൂന്നാം സ്ഥാനത്താണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com