സെഞ്ചുറി തികച്ച് എല്‍ഡിഎഫ്; കടപുഴകി യുഡിഎഫ്, ഒരിടത്തുമില്ലാതെ ബിജെപി

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തുടര്‍ഭരണം ഉറപ്പിച്ച് എല്‍ഡിഎഫ്.
ചരിത്രമെഴുതി ടീം പിണറായി
ചരിത്രമെഴുതി ടീം പിണറായി

നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ചരിത്ര വിജയം. നിലവില്‍ നൂറു സീറ്റിലാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. വന്‍ തിരിച്ചടി നേരിട്ട യുഡിഎഫ് നാല്‍പ്പതില്‍ ഒതുങ്ങി. ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ സാധിച്ചില്ല.
 

പാലക്കാട് ഇ ശ്രീധരന്‍ പിന്നില്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന് 1178 വോട്ടിന്റെ ലീഡ്‌
 

1.46: പൂഞ്ഞാറില്‍ പി സി ജോര്‍ജ് തോറ്റു. 11,404വോട്ടിനാണ് എല്‍ഡിഎഫിന്റെ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ വിജയിച്ചു.
 

1.43: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിജയിച്ചു. 7,426വോട്ടിനാണ് വിജയം.

1.26: പീരുമേട് മണ്ഡലം നിലനിര്‍ത്തി എല്‍ഡിഎഫ്, 1698വോട്ടിന് സിപിഐയുടെ വാഴൂര്‍ സോമന്‍ വിജയിച്ചു.

1.05: ഒല്ലൂരില്‍ എല്‍ഡിഎഫിന്റെ കെ രാജന്‍ വിജയിച്ചു. 13899വോട്ടിനാണ് കെ രാജന്‍ ജയിച്ചിരിക്കുന്നത്.
 

1.00: പുനലൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി എസ് സുപാല്‍ വിജയിച്ചു. 12537വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുപാല്‍ ജയിച്ചിരിക്കുന്നത്.
 

12.59: തൃശൂരില്‍ ആവേശപ്പോര്. 238വോട്ടിന് സിപിഐയുടെ പി ബാലചന്ദ്രന്‍ മുന്നില്‍. ബിജെപിയുടെ സുരേഷ് ഗോപി മൂന്നാം സ്ഥാനത്ത്.
 

12.57: കായംകുളത്ത് എല്‍ഡിഎഫിന്റെ യു പ്രതിഫ 4232വോട്ടിന് മുന്നില്‍

12.52: കൊട്ടാരക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ എന്‍ ബാലഗോപാല്‍ വിജയിച്ചു-6336വോട്ട്‌
 

12.50: കരുനാഗപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി ആര്‍ മഹേഷ് വിജയിച്ചു.
 

12.50: 'ഇടതുപക്ഷ ജനാധിപത്യമുന്നണി തുടര്‍ഭരണം ഉറപ്പാക്കിയിരിക്കുകയാണ്.  വലതുപക്ഷ രാഷ്ട്രീയത്തിന്റെ ജീര്‍ണത തിരിച്ചറിഞ്ഞ ജനങ്ങള്‍ ഇടതുപക്ഷമാണ് ശരി എന്ന് വിധിയെഴുതിക്കഴിഞ്ഞു.  സംഘപരിവാര്‍ രാഷ്ട്രീയത്തിന് കേരളത്തിന്റെ മണ്ണില് ഇടമില്ല എന്നാണ് മനസ്സിലാക്കാന് കഴിയുന്നത്.  വന്‍ ഭൂരിപക്ഷത്തോടെ ഇടതുപക്ഷത്തെ പിന്തുണച്ച കേരളത്തിലെ ജനങ്ങളോടുള്ള കൃതജ്ഞത രേഖപ്പെടുത്തുന്നു.'-വി എസ് അച്യുതാനന്ദന്‍

12.47: ഇരിങ്ങാലക്കുടയില്‍ എല്‍ഡിഎഫിന്റെ ആര്‍ ബിന്ദു വിജയിച്ചു

12.46: ദേവികുളത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ രാജ വിജയിച്ചു
ആലപ്പുഴയില്‍ പി ചിത്തരഞ്ജന്‍ വിജയിച്ചു
ബാലുശ്ശേരിയില്‍ ധര്‍മജന്‍ ബോള്‍ഗാട്ടി തോറ്റു. സച്ചിന്‍ ദേവാണ് വിജയിച്ചത്. 

12.13: 'ചങ്കാണ് പാലാ'-കേക്ക് മുറിച്ച് വിജയം ആഘോഷിച്ച് മാണി സി കാപ്പന്‍
 

12.11: ചന്ദ്രശേഖരന്റെ വിജയം. നിയമസഭയില്‍ ടിപിയുടെ ശബ്ദമുയരും- കെ കെ രമ
 

12.09: തിരുവനന്തപുരം മണ്ഡലത്തില്‍ 1316വോട്ടിന് ആന്റണി രാജു മുന്നില്‍
 

12.08: ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ 7,515വോട്ടിന് മുന്നില്‍
 

12.07: തിരൂരങ്ങാടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നിയാസ് പുളിക്കലകത്ത് 1406 വോട്ടിന് മുന്നില്‍
 

12.00: ചരിത്രമെഴുതി എല്‍ഡിഎഫ്. പിണറായി വിജയന്‍ സര്‍ക്കാരിന് തുടര്‍ഭരണം ഉറപ്പായി. 90സീറ്റുകളില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. യുഡിഎഫ് 47 സീറ്റുകളിലൊതുങ്ങി. നിലമെച്ചപ്പെടുത്തിയ എന്‍ഡിഎ മൂന്ന് സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.
 

11.56: കാഞ്ഞങ്ങാട് ഇ ചന്ദ്രശേഖരന്‍ മുന്നില്‍. കോട്ടയത്ത് തിരുവനഞ്ചൂര്‍ രാധാകൃഷ്ണന്‍ മുന്നില്‍. ചേര്ഡത്തലയില്‍ പി പ്രസാദ് ലീഡ് തിരിച്ചു പിടിച്ചു 206 വോട്ടിന് മുന്നില്‍.
 

11.52: കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന്‍  9048വോട്ടിന് ലീഡ് ചെയ്യുന്നു. 25365വോട്ടാണ് എല്‍ഡിഎഫിന് ഇതുവരെ ലഭിച്ചിരിക്കുന്നത്. ബിജെപിയുടെ ശോഭ സുരേന്ദ്രന് 16,317. യുഡിഎഫ് സ്ഥാനാര്‍ത്ഥി എസ് എസ് ലാല്‍ 13,765വോട്ട് നേടി.
 

'പണാധിപത്യത്തിന് മേല്‍ ജനാധിപത്യം നേടിയ വിജയം', പാലായിലെ ജനങ്ങളുടെ വിജയമെന്ന് മാണി സി കാപ്പന്‍
 

11.45: ഏറ്റുമാനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിന്‍സ് ലൂക്കോസ് മുന്നില്‍. ലതിക സുഭാഷ് മൂന്നാം സ്ഥാനത്ത്‌
 

11.43: തിരുവമ്പാടിയില്‍ 5565വോട്ടിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ലിന്റോ മുന്നില്‍

11. 41: ആറന്‍മുളയില്‍ വീണ ജോര്‍ജ് 2170 വോട്ടിന് മുന്നില്‍

11.39: അരുവിക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജി സ്റ്റീഫന്‍ 1215വോട്ടിന് മുന്നില്‍

'എല്ലാവര്‍ക്കും നന്ദി,എന്റെ സുഹൃത്തുകൂടിയായ ഇ.എം. അഗസ്തി നല്ല മല്‍സരമാണ് കാഴ്ച വെച്ചത്. മണ്ഡലത്തിലെ പൊതു സ്ഥിതി മാത്രമാണ് വോട്ടിംഗില്‍ പ്രതിഫലിച്ചത്. അത് ആഗസ്തിയുടെ വ്യക്തിപരമായ പരാജയമായി കാണില്ലയെന്ന് പ്രതീക്ഷിക്കുന്നു. മണ്ഡലത്തിന്റെ പൊതു വികസനത്തില്‍ നമുക്ക് ഒന്നിച്ചു മുന്നേറാം'.- എം എം മണി

11.35: പാലായില്‍ മാണി സി കാപ്പന്റെ ലീഡ് പതിനായിരം പിന്നിട്ടു.
 

11.30: പേരാമ്പ്രയില്‍ ടി പി രാമകൃഷ്ണന്‍ ജയിച്ചു. 5033വോട്ടിന്റെ ഭൂരിപക്ഷം
 

11.28: കളമശ്ശേരിയില്‍ എല്‍ഡിഎഫിന്റെ പി രാജീവിന് 2828വോട്ടിന്റെ ലീഡ്‌
 

11.20:വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തുടര്‍ഭരണം ഉറപ്പിച്ച് എല്‍ഡിഎഫ്. 92 സീറ്റുകളില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. യുഡിഎഫ് 45ല്‍ ഒതുങ്ങി. മൂന്നിടത്ത് എന്‍ഡിഎ ലീഡ് ചെയ്യുന്നു.

11.17: മന്ത്രി കെ കെ ശൈലജയുടെ ലീഡ് പതിമൂവായിരം കടന്നു
 

11.16: മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ കാണും
 

11.14: ഉടുമ്പന്‍ചോലയില്‍ മന്ത്രി എം എം മണിയുടെ ഭൂരിപക്ഷം ഇരുപതിനായിരം കടന്നു
 

11.11: 20-20യുടെ കിഴക്കമ്പലം പഞ്ചായത്തില്‍ എല്‍ഡിഎഫിന് ലീഡ്‌
 

11.09: ബാലുശ്ശേരിയില്‍ എല്‍ഡിഎഫ് ഉറപ്പിക്കുന്നു,സച്ചിന്‍ ദേവിന് ഏഴായിരത്തിന് പുറത്ത് ഭൂരിപക്ഷം. 
വടക്കാഞ്ചേരിയില്‍ അനില്‍ അക്കര പിന്നില്‍.
കല്ല്യാശ്ശേരിയില്‍ എം വിജിന് 19,000ന് മുകളില്‍ ലീഡ്‌
 

11.03: ഒല്ലൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ രാജന്റെ ലീഡ് 10183 ആയി. തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി 1,530വോട്ടിന് മുന്നില്‍. യുഡിഎഫിന്റെ പത്മജ മൂന്നാം സ്ഥാനത്ത്. ആറ്റിങ്ങലിലും കഴക്കൂട്ടത്തും യുഡിഎഫ് മൂന്നാം സ്ഥാനത്ത്.
 

10.40: മൂന്നാം റൗണ്ട് കഴിയുമ്പോള്‍ സംസ്ഥാനത്ത് എല്‍ഡിഎഫിന് ശക്തമായ മേല്‍ക്കൈ. 90സീറ്റുകളില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. 48ഇടത്ത് യുഡിഎഫും രണ്ടിടത്ത് എന്‍ഡിഎയും ലീഡ് ചെയ്യുന്നു.രണ്ട് മന്ത്രിമാര്‍ പിന്നിലാണ്. കുണ്ടറയില്‍ ജെ മെഴ്‌സിക്കുട്ടിയമ്മയും തവനൂരില്‍ കെ ടി ജലീലും പിന്നിലാണ്. തൃശൂരില്‍ ഗുരുവായൂര്‍ ഒഴിച്ച് എല്‍ഡിഎഫിനൊപ്പം. കോട്ടയത്തും ഇടത് മുന്നേറ്റം. എറണാകുളം, മലപ്പുറം,വയനാട് ജില്ലകളില്‍ യുഡിഎഫിന് ആശ്വാസം. പത്തനംതിട്ടയില്‍ കോന്നി ഒഴിച്ച് ബാക്കിയെല്ലാ മണ്ഡലങ്ങളിലും ഇടതുപക്ഷം മുന്നില്‍. 

കോന്നി ബിജെപി സംസ്ഥാനന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്ത്. മഞ്ചേശ്വരത്ത് രണ്ടാമത്. പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്‍ മുന്നില്‍. നേമത്ത് കുമ്മമം രാജശേഖരന്‍ മുന്നിലാണ്. കെ മുരളീധരന്‍ മൂന്നാം സ്ഥാനത്താണ്.

10.32: പട്ടാമ്പിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുഹമ്മദ് മുഹ്‌സിന്‍ മുന്നില്‍
നാദാപുരത്ത് എല്‍ഡിഎഫിന്റെ ഇ കെ വിജയന്‍ മുന്നില്‍
പാലായില്‍ മാണി സി കാപ്പന്റെ ലീഡ് 8,000കടന്നു
 

10.30: ഉടുമ്പന്‍ചോലയില്‍ മന്ത്രി എം എം മണിയുടെ ലീഡ് പതിമൂവായിരം കടന്നു
 

10.24: ഗുരുവായൂരിലും ഇടത് മുന്നേറ്റം. തൃശൂരില്‍ എല്ലാ മണ്ഡലങ്ങളിലും എല്‍ഡിഎഫ്‌
 

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തുടര്‍ഭരണം ഉറപ്പിച്ച് എല്‍ഡിഎഫ്. 92 സീറ്റുകളില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. യുഡിഎഫ് 45ല്‍ ഒതുങ്ങി. മൂന്നിടത്ത് എന്‍ഡിഎ ലീഡ് ചെയ്യുന്നു.
 

10.23: കളമശ്ശേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവ് ലീഡ് ചെയ്യുന്നു.
 

വട്ടിയൂര്‍ക്കാവ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌
 

10.19: പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്റെ ലീഡ് അയ്യായിരം കടന്നു
 

ധര്‍മ്മടത്ത് തെരഞ്ഞെടുപ്പ് ഫലം കാണുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍
 

10.18:നേമത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ മൂന്നാം സ്ഥാനത്ത്‌

10.17: ഉടുമ്പന്‍ചോലയില്‍ 9467വോട്ടിന് മന്ത്രി എം എം മണി മുന്നില്‍
 

10.13: തൃത്താലയില്‍ വി ടി ബല്‍റാം വെറും 9 വോട്ടിന് മാത്രം മുന്നില്‍
 

10.08: തൃശൂരില്‍ 4100 വോട്ടിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ബാലചന്ദ്രന്‍ മുന്നില്‍. സുരേഷ് ഗോപി മൂന്നാം സ്ഥാനത്ത്.
 

10.4: മട്ടന്നൂരില്‍ കെ കെ ശൈലജ 4965വോട്ടിന് മുന്നില്‍
നെടുമങ്ങാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി 2198
കൂത്തുപറമ്പില്‍ കെ പി മോഹനന്റെ ലീഡ് 8010ലേക്ക് ഉയര്‍ന്നു
 

10.00: ധര്‍മ്മടത്ത് 3351വോട്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നില്‍ 

വാമനപുരത്ത് സിപിഎമ്മിന്റെ ഡി കെ മുരളി മുന്നില്‍
 

9.58: ധര്‍മ്മടത്ത് 3351വോട്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നില്‍
 

9.53: ആലപ്പുഴയില്‍ രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് മണ്ഡലത്തില്‍ ഒഴികെ എല്ലായിടത്തും എല്‍ഡിഎഫ് ലീഡ്. 2,043വോട്ടിനാണ് ചെന്നിത്തല ലീഡ് ചെയ്യുന്നത്. 

കോട്ടയത്ത് എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം. 
ചങ്ങനാശ്ശേരി, ഏറ്റുമാനൂര്‍,കാഞ്ഞിരപ്പള്ളി,പൂഞ്ഞാര്‍,വൈക്കം മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. 

പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പാന്‍ 1659വോട്ടിന് ലീഡ് ചെയ്യുന്നു. കോട്ടയം, പുതുപ്പള്ളി, കടുത്തുരുത്തി മണ്ഡലങ്ങളില്‍ യുഡിഎഫ് മുന്നില്‍. 
 

9.49: കൊല്ലം ജില്ലയില്‍ എല്‍ഡിഎഫിന് അടിപതറുന്നു
ആറ് മണ്ഡലങ്ങളില്‍ യുഡിഎഫിന് ലീഡ്. ചടയമംഗലം, ചാത്തന്നൂര്‍,കൊല്ലം, കൊട്ടാരക്കര,പത്തനാപുരം മണ്ഡലങ്ങളിലാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. 

പുനലൂര്‍, കുന്നത്തൂര്‍,കുണ്ടറ,കരുനാഗപ്പള്ളി,ഇരവിപുരം,ചവറ മണ്ഡ#ലങ്ങളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. 
 

9.44: ലീഡ് പാര്‍ട്ടി തിരിച്ച് 
എല്‍ഡിഎഫ്
സിപിഎം-46, സിപിഐ-14, കെസിഎം-8, ജെഡിഎസ്-1,എന്‍സിപി-1,ഐഎന്‍എല്‍-1

യുഡിഎഫ്
കോണ്‍ഗ്രസ്-36,ലീഗ്-14,ആര്‍എസ്പി-2,ആര്‍എംപി-1,

എന്‍ഡിഎ
ബിജെപി-1
 

9.38: തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് ലീഡ്. 356 വോട്ടിന് മുന്നില്‍. കുന്നത്തുനാടില്‍ 20-20 മുന്നില്‍
 

9.36: തിരുവനന്തപുരം ജില്ലയില്‍ എല്‍ഡിഎഫ് മുന്നില്‍

അരുവിക്കര, കോവളം, പാറശാല,തിരുവനന്തപുരം മണ്ഡലങ്ങളില്‍ മാത്രം യുഡിഎഫ് ലീഡ് ചെയ്യുന്നു. അരുവിക്കരയില്‍ 89വോട്ടിനാണ് കെ എസ് ശബരീനാഥന്‍ ലീഡ് ചെയ്യുന്നു. ആറ്റിങ്ങല്‍. ചിറയിന്‍കീഴ്,കാട്ടാക്കട,കഴക്കൂട്ടം, നെടുമങ്ങാട്, നെയ്യാറ്റിന്‍കര,വാമനപുരം,വര്‍ക്കല, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനാണ് മേല്‍ക്കൈ. കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന്‍ 1,456വോട്ടിനാണ് മുന്നില്‍ നില്‍ക്കുന്നത്. ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ മൂന്നാമത്. നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ മുന്നില്‍.
 

9.32: തൃപ്പൂണിത്തുറയില്‍ 525വോട്ടിന് കെ ബാബു ലീഡ് ചെയ്യുന്നു
4298വോട്ടിന് കെ പി മോഹനന്‍ ലീഡ് ചെയ്യുന്നു
മട്ടന്നൂരില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ലീഡ് ചെയ്യുന്നു
കോന്നിയില്‍ എല്‍ഡിഎഫിന്റെ കെ യു ജനീഷ് കുമാര്‍ ലീഡ് ചെയ്യുന്നു
 

9.31: പേരാമ്പ്രയില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ പിന്നില്‍
മലമ്പുഴയില്‍ എല്‍#ഡിഎഫ് 1565വോട്ടില്‍ 
മൂവാറ്റുപുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എല്‍ദോ എബ്രഹാം മുന്നില്‍
 

9.30: കൊച്ചി മണ്ഡലത്തില്‍ വോട്ടെണ്ണല്‍ ആദ്യ റൗണ്ട് പൂര്‍ത്തിയായി. 
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ ജി മാക്‌സി മുന്നില്‍
 

9.26: കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍ മൂന്നാമത്
 

പാലക്കാട് ലീഡ് 2700വോട്ടായി ലീഡ് ഉയര്‍ത്തി ഇ ശ്രീധരന്‍
 

തൃത്താലയില്‍ വി ടി ബല്‍റാം 27 വോട്ടിന് ലീഡ് ചെയ്യുന്നു
ഒല്ലൂരില്‍ കെ രാജന്‍ ലീഡ് ചെയ്യുന്നു
 

9.23: തൃപ്പൂണിത്തുറയില്‍ എം സ്വരാജ് പിന്നില്‍
 

9.08: തൃത്താലയില്‍ എം ബി രാജേഷ് 79 വോട്ടിന് മുന്നില്‍
കളമശ്ശേരിയില്‍ പി രാജീവ് മുന്നില്‍
കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന്‍ 409 വോട്ടിന് മുന്നില്‍
കല്‍പ്പറ്റയില്‍ ടി സിദ്ദിഖ് മുന്നിട്ടുനില്‍ക്കുന്നു
 

9.05: കോഴിക്കോട് സൗത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ് മുന്നില്‍. ബിജെപിക്ക് മൂന്നിടത്ത് ലീഡ്,പാലക്കാടും നേമത്തും മുന്നില്‍. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ രണ്ടിടത്തും പിന്നില്‍
 

9.00: തവനൂരില്‍ മന്ത്രി കെ ടി ജലീല്‍ പിന്നില്‍. യുഡിഎഫിന്റെ ഫിറോസ് കുന്നംപറമ്പില്‍ ലീഡ് ചെയ്യുന്നു

9.00: ആലപ്പുഴ ജില്ലയില്‍ ഹരിപ്പാട് ഒഴിച്ച് മറ്റെല്ലാ മണ്ഡലങ്ങളിലും ഇടതുമുന്നേറ്റം .

ഉടുമ്പന്‍ചോലയില്‍ എം എം 1200 വോട്ടിന് ലീഡ് ചെയ്യുന്നു

8.58: പാലക്കാട് ലീഡ് ഉയര്‍ത്തി ബിജെപി. ഇ ശ്രീധരന്‍ 1425വോട്ടിന് മുന്നില്‍

8.56: നിലമ്പൂരില്‍ അന്തരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി വി വി പ്രകാശ് 150 വോട്ടിന് മുന്നില്‍
 

8.55: കുറ്റ്യാടിയില്‍ യുഡിഎഫ് ഒരുവോട്ടിന് മുന്നില്‍

8.54: പാലക്കാട് ബിജെപിയുടെ ഇ ശ്രീധരന്‍ 98 വോട്ടിന് ലീഡ് ചെയ്യുന്നു

8.53: കണ്ണൂര്‍ ജില്ലയില്‍ ഇടത് മുന്നേറ്റം. ഇരിക്കൂരിലും കണ്ണൂരിലും മാത്രം യുഡിഎഫ് ലീഡ് ചെയ്യുന്നു.
തൃശൂരില്‍ ഒരിടത്ത് മാത്രം യുഡിഎഫ് മുന്നില്‍
ഒല്ലൂരില്‍ എ്ല്‍ഡിഎഫിന്റെ കെ രാജന്‍ മുന്നില്‍
വടക്കാഞ്ചേരിയില്‍ അനില്‍ അക്കര പിന്നില്‍
തൃശൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാല്‍ മുന്നേറുന്നു
നാട്ടികയില്‍ എല്‍ഡിഎഫിന്റെ സി സി മുകുന്ദന്‍ മുന്നില്‍
മണലൂരില്‍ എല്‍ഡിഎഫ് മുന്നില്‍
കൊടുങ്ങല്ലൂരില്‍ എല്‍ഡിഎഫിന്റെ വി ആര്‍ സുനില്‍കുമാര്‍ ലീഡ് ചെയ്യുന്നു
കൈപ്പമംഗലത്ത് എല്‍ഡിഎഫിന്റെ ഇ ടി ടൈസണ്‍ മുന്നില്‍

8.45: ചേര്‍ത്തലയില്‍ സിപിഐയുടെ പി പ്രസാദ് ലീഡ് ചെയ്യുന്നു
പറവൂരില്‍ കോ്ണ്‍ഗ്രസിന്റെ വി ഡി സദീശന്‍ മുന്നില്‍
എല്‍ഡിഎഫ് 71 സീറ്റിലും യുഡിഎഫ് 60സീറ്റിലും ലീഡ് ചെയ്യുന്നു

8.43: കുന്നത്താട്ടില്‍ യുഡിഎഫിന്റെ വി പി സജീന്ദ്രന്‍ മുന്നില്‍. 
കോഴിക്കോട് സൗത്തില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി നൂര്‍ബിന റഷീദ് ലീഡ് ചെയ്യുന്നു.
 

8.41: കോന്നിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ പിന്നില്‍. യുഡിഎഫിന്റെ റോബിന്‍ പീറ്റര്‍ ലീഡ് ചെയ്യുന്നു. 
കല്‍പ്പറ്റയില്‍ എല്‍ഡിഎഫിന്റെ ശ്രേയാംസ് കുമാര്‍ ലീഡ് ചെയ്യുന്നു. തൃക്കാക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പിടി തോമസ് മുന്നില്‍. കുണ്ടറയില്‍ യുഡിഎഫിന്റെ പി സി വിഷ്ണുനാഥ് ലീഡ് ചെയ്യുന്നു.
 

8.39: എല്‍ഡിഎഫ് 64 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.യുഡിഎഫ് 64ഇടത്തും ബിജെപി ഒരിടത്തും ലീഡ് ചെയ്യുന്നു
കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുകേഷ് പിന്നില്‍
ബാലുശ്ശേരിയില്‍ യുഡിഎഫിന്റെ ധര്‍മജന്‍ പിന്നില്‍
ധര്‍മ്മടത്ത് പിണറായി വിജയന്‍ 400 വോട്ടിന് ലീഡ് ചെയ്യുന്നു

8.34: ധര്‍മ്മടത്ത് പിണറായി വിജയന്‍ മുന്നില്‍
നേമത്ത് 110വോട്ടിന് ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ മുന്നില്‍
പത്തനാപുരത്ത് എല്‍ഡിഎഫിന്റെ കെ ബി ഗണേഷ് കുമാര്‍ മുന്നില്‍
പാലായില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണി് 8 വോട്ടിന് ലീഡ് ചെയ്യുന്നു

8.31: പാലായില്‍ പി സി ജോര്‍ജ് പിന്നില്‍
തിരുവനന്തപുരത്ത് യുഡിഎഫ് മുന്നില്‍ 
നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍ മുന്നില്‍
വടക്കാഞ്ചേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അനില്‍ അക്കര മുന്നില്‍

8.27: വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ രമ 102വോട്ടുകള്‍ക്ക് മുന്നില്‍
 

8.25: കഴക്കൂട്ടത്ത് എല്‍ഡിഎഫ് മുന്നില്‍
ഉടമ്പന്‍ചൂലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം എം മണി മുന്നില്‍
പാലായില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണി മുന്നില്‍
 

8.18: കൊട്ടാരക്കര, പുനലൂര്‍ മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് മുന്നില്‍ 
നേമത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടി മുന്നില്‍
കരുനാഗപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി 
സി ആര്‍ മഹേഷ് മുന്നില്‍
അടൂരിലും ഇരവിപുരത്തും യുഡിഎഫ് മുന്നില്‍
 

8.09: ആദ്യ ലീഡ് എല്‍ഡിഎഫിന്. കോഴിക്കോട് നോര്‍ത്തില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ മുന്നില്‍.വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്ത് മുന്നില്‍
 

8.00: വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യം എണ്ണുന്നത് തപാല്‍ വോട്ടുകള്‍
 

7.52: കോഴിക്കോട് സൗത്ത് കൗണ്ടിങ് സ്‌റ്റേഷനിലെ മൂന്ന് പോളിങ് ഏജന്റുമാര്‍ക്ക് കോവിഡ്. കൗണ്ടിങ് സെന്ററിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
 

7.46: പിന്തുണയ്ക്ക് നന്ദി, നൂറുശതമാനം വിജയ പ്രതീക്ഷ. തീരദേശ മേഖലയില്‍ പ്രതീക്ഷ. ആരേയും ഞെട്ടിക്കാനൊന്നും താത്പര്യമില്ല. താമര വിരിയണമെന്നാണ് ആഗ്രഹം-തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍
 

7.41: നല്ല വിജയപ്രതീക്ഷ. ശക്തമായ മൂന്നാംബദല്‍ ഉയര്‍ന്നുവരും. ജനങ്ങള്‍ ബദല്‍ ആഗ്രഹിക്കുന്നു. എക്‌സിറ്റ് പോളുകള്‍ പരസ്പരബന്ധമില്ലാത്തത്. -ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍
 

7.32: യുഡിഎഫ് പ്രവര്‍ത്തകരുടെ ആത്മവിര്യം തകര്‍ക്കാന്‍ സര്‍ക്കാരും മാധ്യമങ്ങളും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് എക്‌സിറ്റ് പോളുകള്‍- ടി സിദ്ദിഖ്‌
 

തിരുവനന്തപുരത്ത് സ്‌ട്രോങ് റൂമുകള്‍ തുറക്കുന്നു
 

7.28: 'വേവോളം കാക്കാമെങ്കില്‍ ആറോളം കാത്തിരിക്കാം'-
 മുസ്ലിം ലീഗിന്റെ ഏക വനിതാ സ്ഥാനാര്‍ത്ഥി നൂര്‍ബിന റഷീദ്‌
 

7.20: ഉമ്മന്‍ചാണ്ടിയും മാണി സി കാപ്പനും പള്ളിയില്‍ പ്രാര്‍ത്ഥന നടത്തി. 
ഹരിപ്പാട് ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി രമേശ് ചെന്നിത്തല
 

7.03: കഴക്കൂട്ടത്തെ സംബന്ധിച്ച് നല്ല പ്രതീക്ഷ. നല്ല വിജയം നേടുമെന്നത് ജനങ്ങളുടെയും ആത്മവിശ്വാസം. ജനങ്ങള്‍ തുടര്‍ഭരണം ആഗ്രഹിച്ചു,അതിന്റെ പ്രതിഫലനം 140 മണ്ഡലങ്ങളിലും സംഭവിക്കും-കടകംപള്ളി സുരേന്ദ്രന്‍
 

7.00: യുഡിഎഫിന് അനുകൂലമായി ജനവിധി വരുമെന്ന് കുണ്ടറയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി സി വിഷ്ണുനാഥ്‌
 

6.47: ഇടതുപക്ഷ ജനാധിപത്യ മുന്നണി വിജയിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. എക്‌സിറ്റ് പോളുകള്‍ വെച്ച് മാത്രം വിധി പ്രതീക്ഷിക്കാന്‍ പറ്റില്ല. യഥാര്‍ത്ഥ വിധി ഇടതുപക്ഷത്തിന് അനുകൂലമായിരിക്കും- വിജയരാഘവന്‍
 

നിയമസഭ തെരഞ്ഞെടുപ്പു ഫലം പുറത്തുവരാന്‍ ഇണി മണിക്കൂറുകള്‍ മാത്രം. രാവിലെ എട്ടുമണിമുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. ഉച്ചയോടെ ജനവിധിയുടെ ഏകദേശ രൂപം ലഭിക്കും. 

957 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ നിയമസഭയിലേക്ക് മത്സരിച്ചത്.  തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. എട്ടരയ്ക്ക് ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രങ്ങള്‍ എണ്ണിത്തുടങ്ങും. ഒരു റൗണ്ടില്‍ 21 ബൂത്തുകളാണ് എണ്ണുക. 

ലീഡ് നില തെരഞ്ഞെടുപ്പ് കമ്മീഷന്റെ എന്‍കോര്‍ എന്ന സോഫ്റ്റ്‌വെയറിലാണ് അപ്ലോഡ് ചെയ്യുന്നത്. പിന്നീട് വെബ്‌സൈറ്റിലേക്കും അപ്‌ഡേറ്റ് ചെയ്യും. കഴിഞ്ഞതവണ ട്രെന്‍ഡ് എന്ന സോഫ്റ്റ്‌വെയറിലായിരുന്നുവെങ്കിലും ഇത്തവണ അതില്ല. പകരമുള്ള സോഫ്റ്റ്‌വെയര്‍ വഴി വിവരം നല്‍കുമെന്നാണ് കമ്മീഷന്റെ വിശദീകരണം

കേരളത്തിനൊപ്പം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, അസം, പുതുച്ചേരി നിയമസഭകളിലേക്കുള്ള വോട്ടെണ്ണലും ഇന്ന് നടക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com