അനില്‍ അക്കര
അനില്‍ അക്കര

സ്വന്തം പഞ്ചായത്തില്‍ പോലും പിന്നിലായി, ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് അനില്‍ അക്കര

സ്വന്തം പഞ്ചായത്തില്‍ പോലും പിന്നിലായി, ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് അനില്‍ അക്കര

തൃശൂര്‍:  വടക്കാഞ്ചേരിയില്‍ തോറ്റ പശ്ചാത്തലത്തില്‍ ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അനില്‍ അക്കര. സ്വന്തം പഞ്ചായത്തില്‍ പോലും താന്‍ പിന്നിലായ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് അനില്‍ അക്കരെ ടെലിവിഷന്‍ ചാനലിനോടു പറഞ്ഞു.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അടാട്ട് പഞ്ചായത്ത് യുഡിഎഫിനു നഷ്ടപ്പെട്ടിരുന്നു. അപ്പോള്‍ എടുത്ത തീരുമാനമാണ്. ഈ തെരഞ്ഞെടുപ്പില്‍ മത്സരിച്ചില്ലെങ്കില്‍ ലൈഫ് മിഷന്‍ ഉള്‍പ്പെടെ, താന്‍ ഉയര്‍ത്തി വിഷയങ്ങളില്‍ മറുപടി പറയേണ്ടി വരും. അതുകൊണ്ടാണ് മത്സരിച്ചത്.

ജനപ്രതിനിധിയെന്ന നിലയില്‍ ഇനി പുതിയ ആളുകള്‍ വരട്ടെയെന്നും അനില്‍ അക്കര പറഞ്ഞു.

തുടക്കം മുതല്‍ ലീഡ് നില മാറിമറിഞ്ഞ മണ്ഡലം, ഒടുവില്‍ ഇടതുപക്ഷത്ത് ഉറച്ചുനില്‍ക്കുകയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വെറും നാല്‍പ്പത്തിയാറ് വോട്ടിന് ജയിച്ച അനില്‍ അക്കര ഇത്തവണ കനത്ത തിരിച്ചടി ഏറ്റുവാങ്ങി.

ലൈഫ് മിഷന്‍ പദ്ധതി വിവാദം ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ മണ്ഡലത്തില്‍, എല്‍ഡിഎഫിന് അഭിമാനപ്പോരാട്ടമായിരുന്നു. സര്‍ക്കാരിനെ ഏറെ പ്രതിസന്ധിയിലാക്കിയ അനില്‍ അക്കരയെ ഏതു വിധേനയും നിയമസഭയ്ക്ക് പുറത്തുനിര്‍ത്തുക എന്ന ഒറ്റത്തീരുമാനവുമായി രംഗത്തിറങ്ങിയ സിപിഎം ഒടുവില്‍ ലക്ഷ്യം കാണുകയുംചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com