'മുസ്ലിം വിരുദ്ധ പാര്‍ട്ടിയെന്ന് പ്രചാരണമുണ്ടായി'; ബിജെപിയുടെ തെരഞ്ഞെടുപ്പ് തോല്‍വി അന്വേഷിക്കാന്‍ സമിതി

ബിജെപിയുടെ തെരഞ്ഞെടുപ്പ് തോല്‍വി അന്വേഷിക്കാന്‍ സമിതിയെ നിയോഗിക്കും
ബിജെപി പതാക/ ഫയല്‍ ചിത്രം
ബിജെപി പതാക/ ഫയല്‍ ചിത്രം

തിരുവനന്തപുരം: ബിജെപിയുടെ തെരഞ്ഞെടുപ്പ് തോല്‍വി അന്വേഷിക്കാന്‍ സമിതിയെ നിയോഗിക്കും. പ്രചാരണത്തില്‍ വീഴ്ച പറ്റിയതായി അടിയന്തര കോര്‍ കമ്മിറ്റി യോഗം വിലയിരുത്തി.  സഖ്യകക്ഷിയായ ബിഡിജെഎസിന് നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ലെന്നും കോര്‍ കമ്മിറ്റി യോഗം വിലയിരുത്തി. 

ബിജെപി മുസ്ലിം വിരുദ്ധ പാര്‍ട്ടിയാണെന്ന് വ്യാപക പ്രചാരണമുണ്ടായി. പാര്‍ട്ടിക്ക് എതിരെ മുസ്ലിം ധ്രുവീകരണമുണ്ടായി എന്നും കോര്‍ കമ്മിറ്റി യോഗം വിലയിരുത്തി. 

നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള ഒരു സീറ്റും നഷ്ടമായ ബിജെപി സഖ്യത്തിന്റെ വോട്ടുവിഹിതത്തില്‍ വന്‍ ഇടിവാണ് സംഭവിച്ചത്. ഴിഞ്ഞ തവണ ജയിച്ച പതിനഞ്ചു ശതമാനത്തില്‍നിന്ന് എന്‍ഡിഎ വോട്ടു വിഹിതം 12.4 ശതമാനമായി താഴ്ന്നതായാണ് തെരഞ്ഞെടുപ്പു കമ്മിഷന്റെ ആദ്യ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പതിനഞ്ചു ശതമാനം വോട്ടു നേടിയ എന്‍ഡിഎ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അത് ഒരു ശതമാനം വര്‍ധിപ്പിച്ചിരുന്നു. ഇക്കുറി കൂടുതല്‍ സീറ്റുകളില്‍ ജയവും കൂടുതല്‍ ഇടത്ത് രണ്ടാം സ്ഥാനവും പ്രതീക്ഷിച്ച് മത്സരിച്ച എന്‍ഡിഎ വലിയ തിരിച്ചടിയാണ് നേരിട്ടത്. കൈയിലുണ്ടായിരുന്ന നേമം മണ്ഡലം നഷ്ടപ്പെട്ടപ്പോല്‍ കഴിഞ്ഞ തവണത്തേതില്‍ നിന്നു കൂടുതലായി രണ്ടാം സ്ഥാനത്ത് എത്താനായത് ഒരു മണ്ഡലത്തില്‍ മാത്രമാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കു മാത്രമായി 10.6 ശതമാനം വോട്ടാണ് ലഭിച്ചത്. സഖ്യകക്ഷിയായ ബിഡിജെഎസ് നാലു ശതമാനം വോട്ടു നേടി. ഇക്കുറി ബിജെപിക്കു മാത്രമുള്ള വോട്ടു വിഹിതം തെരഞ്ഞെടുപ്പു കമ്മിഷന്റെ പ്രാഥമിക കണക്കു പ്രകാരം 11.3 ശതമാനമാണ്. സഖ്യകക്ഷികളുടെ വോട്ടില്‍ വലിയ ഇടിവാണ് ഉണ്ടായത്. ഇതാണ് ആകെ വോട്ടു വിഹിതത്തില്‍ 2.6 ശതമാനത്തിന്റെ ചോര്‍ച്ചയുണ്ടാക്കിയത്. തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടു വിഹതത്തെ അപേക്ഷിച്ച് നാലു ശതമാനത്തിന്റെ കുറവാണ് ബിജെപി സഖ്യത്തിനുണ്ടായിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com