സിപിഐയില്‍നിന്നു വന്നയാളെ സ്ഥാനാര്‍ഥിയാക്കി; കുട്ടനാട്ടില്‍ ബിഡിജെഎസിന്റെ വോട്ടില്‍ വന്‍ ചോര്‍ച്ച, കിട്ടിയത് പകുതിയില്‍ താഴെ

സിപിഐയില്‍നിന്നു വന്നയാളെ സ്ഥാനാര്‍ഥിയാക്കി; കുട്ടനാട്ടില്‍ ബിഡിജെഎസിന്റെ വോട്ടില്‍ വന്‍ ചോര്‍ച്ച, കിട്ടിയത് പകുതിയില്‍ താഴെ
ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി/ഫയല്‍
ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി/ഫയല്‍



ആലപ്പുഴ: തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് സിപിഐയില്‍നിന്നു വന്നയാളെ സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ കുട്ടനാട് എന്‍ഡിഎയ്ക്കുണ്ടായത് വന്‍ തിരിച്ചടി. കഴിഞ്ഞ തവണ സുഭാഷ് വാസു 33,000ല്‍ ഏറെ വോട്ടു നേടിയിടത്ത് ഇത്തവണ തമ്പി മേട്ടുതറയ്ക്കു നേടാനായത് പതിനയ്യായിരത്തില്‍ താഴെ വോട്ടുകള്‍. 

ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ നേരിട്ടുള്ള നീക്കത്തിലൂടെയാണ് തമ്പി പാര്‍ട്ടിയില്‍ എത്തിയത്. സിപിഐ നേതാവ് ബിഡിജെഎസില്‍ എത്തിയത് വാര്‍ത്തയാവുകയും ചെയ്തു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മുന്നണിയുടെ വോട്ട് നേരെ പകുതിയാവുകയായിരുന്നു.

കഴിഞ്ഞ തവണ 25.40 ശതമാനം വോട്ടാണ് സുഭാഷ് വാസു കുട്ടനാട്ടില്‍ നേടിയത്. ഇത്തവണ തമ്പിക്കു കിട്ടിയത് 11.9ശതമാനം മാത്രം- 14,946 വോട്ട്. ഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍പോലും എന്‍ഡിഎയ്ക്ക് കുട്ടനാട്ടില്‍ ഇതിലേറെ വോട്ടുകിട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ആലപ്പുഴ ജില്ലയില്‍ തെരഞ്ഞെടുപ്പിനു മുമ്പായി പാര്‍ട്ടി മാറി മത്സരിച്ചവര്‍ക്കെല്ലാം തിരിച്ചടിയാണുണ്ടായത്. ചേര്‍ത്തലയില്‍ സിപിഎമ്മില്‍നിന്ന് ബിഡിജെഎസില്‍ എത്തി പിഎസ് ജ്യോതിസ്, മാവേലിക്കരയില്‍ സിപിഎമ്മില്‍നിന്നെത്തിയ കെ സഞ്ചു എന്നിവര്‍ക്കും കാര്യമായ നേട്ടമുണ്ടാക്കാനായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com