'​ഗ്രാമീണ മേഖലകളിലും കോവിഡ് കൂടുന്നു; കർശന നിയന്ത്രണങ്ങൾ വേണ്ടി വരും'- മുഖ്യമന്ത്രി

'​ഗ്രാമീണ മേഖലകളിലും കോവിഡ് കൂടുന്നു; കർശന നിയന്ത്രണങ്ങൾ വേണ്ടി വരും'- മുഖ്യമന്ത്രി
പിണറായി വിജയൻ/ ഫെയ്സ്ബുക്ക്
പിണറായി വിജയൻ/ ഫെയ്സ്ബുക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഗ്രാമീണ മേഖലകളിലും കോവിഡ് കേസുകൾ വർധിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇവി‌‌ടങ്ങളിൽ കർശന നിയന്ത്രണം ഉണ്ടാകും. കേരളത്തിലും ഗ്രാമീണ മേഖലയിൽ മുമ്പുള്ളതിനേക്കാൾ കേസുകൾ കൂടുന്ന പ്രവണതയാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

കേരളത്തെ സംബന്ധിച്ച് നഗര- ഗ്രാമ അന്തരം താരതമ്യേന കുറവാണ് എന്നതും ഗ്രാമീണ മേഖലകളിലും ആരോഗ്യ സംവിധാനങ്ങൾ മറ്റു സംസ്ഥാനങ്ങളേക്കാൾ മികച്ച രീതിയിൽ ഇവിടെ പ്രവർത്തിക്കുന്നുണ്ട് എന്നതും ആശ്വാസകരമാണ്. എങ്കിലും നഗരത്തിലുള്ളത് പോലെ തന്നെ ശക്തമായ നിയന്ത്രണം ഗ്രാമപ്രദേശത്തും അനിവാര്യമാണ് എന്നതാണ് വസ്തുതകൾ കാണിക്കുന്നത്.

ഒന്നാമത്തെ തരംഗത്തിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യയിലെ കോവിഡിന്റെ രണ്ടാം തരംഗം ഗ്രാമീണ മേഖലയിലേക്കും വ്യാപിച്ചു. ഇതാണ് മരണ സംഖ്യ വർധിക്കാൻ കാരണമായതെന്ന് പഠനങ്ങൾ വിലയിരുത്തുന്നു. ഇന്ത്യയിലെ ഗ്രാമീണ മേഖലകളിൽ ആരോഗ്യ സംവിധാനങ്ങളുടെ ദൗർലഭ്യം ഈ സ്ഥിതിവിശേഷത്തെ കൂടുതൽ ഗുരുതരമാക്കി. പഞ്ചാബിൽ 80 ശതമാനത്തോളം പേർ ലക്ഷണങ്ങൾ വളരെ കൂടിയ ഘട്ടത്തിലാണ് ചികിത്സ തേടി എത്തിയതെന്നും പഠനം വ്യക്തമാക്കുന്നു. 

നിയന്ത്രണത്തിൽ വിട്ടുവീഴ്ച്ചയില്ലാതെ ഗ്രാമപ്രദേശത്തും നടപ്പാക്കും. തദ്ദേശസ്ഥാപനങ്ങൾ അത് ഉറപ്പാക്കണം. ഹോം ക്വാറന്റൈനിൽ കഴിയുന്നവർ ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശങ്ങൾ പൂർണ്ണമായും പാലിക്കണം. പൾസ് ഓക്‌സി മീറ്റർ ഉപയോഗിച്ച് ഓക്‌സിജൻ നില ഇടയ്ക്കിടെ പരിശോധിക്കണം. എന്തെങ്കിലും പ്രശ്‌നങ്ങളോ ബുദ്ധിമുട്ടോ ഉണ്ടായാൽ വാർഡ് മെമ്പർമാരുമായോ ആരോഗ്യ പ്രവർത്തകരേയോ ബന്ധപ്പെട്ട് തുടർ പ്രവർത്തനങ്ങൾ സ്വീകരിക്കണം. ആർക്കും ചികിത്സ കിട്ടാതെ പോകുന്ന സാഹചര്യം ഇല്ലാതിരിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com