കോവിഡ് വ്യാപനം; രോ​ഗികളുടെ എണ്ണം ഇരട്ടി‌ക്കാനെടുക്കുന്നത് 5 ദിവസം മാത്രം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35ന് മുകളിലെത്തിയേക്കും

പ്രതിദിന രോ​ഗികളുടെ എണ്ണവും ചികിത്സയിലുള്ള രോ​ഗികളുടെ എണ്ണവും 10 ദിവസം കൊണ്ട് ഇരട്ടിയിലധികമാവുമെന്ന് വിലയിരുത്തൽ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ആക്ടീവ് കോവിഡ് രോ​ഗികളുടെ എണ്ണം രണ്ട് ലക്ഷത്തിൽ നിന്ന് മൂന്ന് ലക്ഷത്തിലേക്ക് എത്തിയത് അഞ്ച് ദിവസം കൊണ്ട്. പ്രതിദിന രോ​ഗികളുടെ എണ്ണവും ചികിത്സയിലുള്ള രോ​ഗികളുടെ എണ്ണവും 10 ദിവസം കൊണ്ട് ഇരട്ടിയിലധികമാവുമെന്ന് വിലയിരുത്തൽ.

കോവിഡ് ബാധിതരുടെ എണ്ണം ഇരട്ടിപ്പിക്കുന്ന സമയം 5 ദിവസമായി ചുരുങ്ങിയതാണ് ആശങ്ക കൂട്ടുന്നത്. 2,18,893 രോ​ഗികളാണ് മാർച്ച് 25ന് ഉണ്ടായത്. അഞ്ച് ദിവസം കഴിഞ്ഞപ്പോൾ രോ​ഗികളുടെ എണ്ണം 303733ലേക്ക് എത്തി. 28ൽ നിൽക്കുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35 മുകളിൽ പോയേക്കാമെന്നും വിദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 

നിലവിൽ സംസ്ഥാനത്ത് 1952 രോ​ഗികളിൽ ഐസിയുവിലും 722 രോ​ഗികൾ വെന്റിലേറ്ററിലുമായുണ്ട്. കിടക്കകളുടെ എണ്ണം പരമാവധി കൂട്ടാനുള്ള ശ്രമം നടക്കുകയാണ്. സർക്കാർ ആശുപത്രികളിലെ കോവിഡ് ഇതര ചികിത്സകൾ കുറച്ചും സ്വകാര്യ ആശുപത്രികളിലെ 50 ശതമാനം കിടക്കകൾ ഏറ്റെടുത്തുമാണ് ഇപ്പോൾ സംസ്ഥാനത്ത് ചികിത്സ നടക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com