വാക്‌സിന്‍ ഉള്ളത്  രണ്ട് ദിവസത്തേക്ക് മാത്രം; കോവിഡ് വ്യാപനം ഇനിയും ഉയരും; പുറത്തിറങ്ങുന്നവര്‍ക്ക് ഇരട്ടമാസ്‌ക് നിര്‍ബന്ധം

'അത്യാവശ്യമുണ്ടെങ്കില്‍ മാത്രം പുറത്തിറങ്ങുക, ഡബിള്‍ മാസ്‌കുപയോഗിക്കുക, തിരിച്ച് വീട്ടിലെത്തുമ്പോള്‍ കൈകാലും മുഖവും സോപ്പുപയോഗിച്ച് വൃത്തിയാക്കണം. കുളിക്കുന്നതാണ് ഏറ്റവും നല്ലത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

തിരുവനന്തപുരം: സംസ്ഥാനത്ത കോവിഡ് ഉച്ചസ്ഥായിലെത്താന്‍ ഇനിയും സമയമെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗവ്യാപനം ഇനിയും  ഉയരും. ഉയര്‍ന്ന ടെസ്റ്റ്‌പോസിറ്റിവിറ്റി കാണിക്കുന്നത് രോഗവ്യാപനം കൂടുമെന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നഗരങ്ങള്‍ക്കൊപ്പം ഇന്ത്യയിലെ കോവിഡിന്റെ രണ്ടാം തരംഗം ഗ്രാമീണ മോഖലയിലേക്കും വ്യാപിച്ചതായി പഠനം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞു. 

'ഇന്ത്യയിലെ ഗ്രാമീണ മേഖലയില്‍ ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തതയുണ്ട്. ലക്ഷണങ്ങള്‍ കൂടിയ ഘട്ടത്തിലാണ് ചിക്തിസ പഞ്ചാബിലും മറ്റ് ആളുകള്‍ ചികിത്സതേടിയെത്തിയത്. കേരളത്തിലും ഗ്രാമീണ മേഖലയില്‍ കേസ് കൂടുന്ന പ്രവണത കാണുന്നു. കേരളത്തില്‍ നഗര -ഗ്രാമ അന്തരം കുറവാണ്. ഗ്രാമീണ മേഖലകളിലെ ആരോഗ്യ സംവിധാനം മറ്റ് മേഖലകളേക്കാള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്നത് ആശ്വാസകരമാണ്. എന്നാല്‍ നിയന്ത്രണങ്ങള്‍ ഗ്രാമ മേഖലയില്‍ വിട്ടു വീഴ്ചയില്ലാതെ നടപ്പിലാക്കും', മുഖ്യമന്ത്രി അറിയിച്ചു. 

ഹോംക്വാറന്റൈനില്‍ കഴിയുന്നവര്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണം.  ഓക്‌സിജന്‍ നില പള്‍സ് ഓക്‌സി മീറ്റര്‍ ഉപയോഗിച്ച് പരിശോധക്കാന്‍ വേണ്ടതയ്യാറെടുപ്പുകള്‍ സ്വീകരിക്കണം.  ഹെല്‍പ്ലൈനുമായോ വാര്‍ഡ് മെമ്പറുമായോ ആരോഗ്യപ്രവര്‍ത്തകരുമായോ ബന്ധപ്പെട്ട് തുടര്‍നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

50 ശതമാനം ആളുകളിലേക്ക് രോഗം പകര്‍ന്നത് വീടുകളില്‍ വെച്ചാണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് നടത്തിയ പഠനം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞു. വയോജനങ്ങളും കുട്ടികളുമായി ബന്ധപ്പെടുമ്പോള്‍ ശ്രദ്ധിക്കണം. കഴിയാവുന്നത് വീട്ടില്‍ നിന്ന പുറത്തിറങ്ങരുത് എന്നതാണ് ഏറ്റവും നല്ല മുന്‍കരുതലെന്നും അദ്ദേഹം പറഞ്ഞു. 

'അത്യാവശ്യമുണ്ടെങ്കില്‍ മാത്രം പുറത്തിറങ്ങുക, ഡബിള്‍ മാസ്‌കുപയോഗിക്കുക, തിരിച്ച് വീട്ടിലെത്തുമ്പോള്‍ കൈകാലും മുഖവും സോപ്പുപയോഗിച്ച് വൃത്തിയാക്കണം. കുളിക്കുന്നതാണ് ഏറ്റവും നല്ലത്. വസ്ത്രം മാറുകയും വേണം. തുമ്മല്‍ ശ്വാസം മുട്ടല്‍ എന്ന ലക്ഷണം കണ്ടാല്‍ വീട്ടിലാണെങ്കിലും മാസ്‌ക് ധരിക്കണം. ഉടനടി ടെസ്റ്റിനു വിധേയമാകണം'.

'നിലവില്‍ 2.40 ലക്ഷം ഡോസ് ആണ് സ്‌റ്റോക്ക് ഉള്ളത്. പരമാവധി രണ്ട് ദിവസത്തേക്ക് മാത്രമേ അത് തികയൂ. നാല് ദിവസം ഡോസ് കോവി ഷീല്‍ഡും 75000 കോവാക്‌സിനും ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെയ് 3ലെ കണക്കു പ്രകാരം കേരളത്തില്‍ 270.2 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജന്‍ സ്‌റ്റോക്കുണ്ട്. 8.97 മെട്രിക് ടണ്‍ മെഡി ഓക്‌സിജന്‍ സിലിണ്ടറായും സ്റ്റക്കുണ്ട്. 108 . 35 മെട്രിക ടണ്‍ ഓക്‌സിജനാണ് ഒരു ദിവസം വേണ്ടി വരുന്നത്. ഓക്‌സിജന്‍ ലഭ്യതയുമായി ബന്ധപ്പെട്ട് ജില്ലകളില്‍ വിഷമങ്ങളുണ്ടായാല്‍ ഇടപെടണം. വിക്ടേഴ്‌സ് ചാനല്‍ വഴി കോവിഡ് രോഗികള്‍ക്ക് ഫോണ്‍ ഇന്‍ സൗകര്യം മുഴുവന്‍ സമയവുമുണ്ടാകും. സ്വകാര്യ ചാനലുകാര്‍ ഡോക്ടര്‍മാരുമായി ഓണ്‍ലൈന്‍ കണ്‍സള്‍ടേഷന് സൗകര്യമൊരുക്കണം', മുഖ്യമന്ത്രി പറഞ്ഞു

അടുത്ത രണ്ടാഴ്ച കോവിഡുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്ത റിട്ടേണിങ് ഓഫീസര്‍മാരെ നിയോഗിക്കും. അതോടൊപ്പം ടെലി മെഡിസിന്‍ കൂടുതല്‍ ഫലപ്രദമാക്കും. ഓരു രോഗി ഒരു തവണ ബന്ധ്പപെടുമ്പോള്‍ അതേ ഡോക്ടറായിരിക്കണമെന്നില്ല. ഒരു രോഗിക്ക് ഒരു ഡോക്ടറെ തന്നെ ബന്ധപ്പെടാന്‍ സൗകര്യമൊരുക്കും.

അവശ്യ സാധനങ്ങള്‍ ഓണ്‍ലൈനായി വിതരണം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കും. സ്വാശ്രയ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഉടനെ വാക്‌സിന്‍ നല്‍കും. മൃഗചികിത്സകര്‍ക്ക് വാക്‌സിന്‍ നല്‍കാനും തീരുമാനിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com