അറിയാതിരിക്കാന്‍ കൂളിങ് ഗ്ലാസും മാസ്‌കും ധരിച്ചു; ബാബുക്കുട്ടന്‍ ബന്ധുവീട്ടിലെത്തിയത് കാട്ടിലൂടെ;  സംശയം തോന്നി നാട്ടുകാര്‍ പൊലീസിനെ വിളിച്ചു

മാസ്‌കും കൂളിങ് ഗ്ലാസും ധരിച്ചാണ് ഇയാള്‍ കാട്ടിലൂടെ സഞ്ചരിച്ചത്.
ട്രെയിനില്‍ യുവതിയെ ആക്രമിച്ച കേസില്‍ പിടിയിലായ പ്രതി ബാബുക്കുട്ടന്‍
ട്രെയിനില്‍ യുവതിയെ ആക്രമിച്ച കേസില്‍ പിടിയിലായ പ്രതി ബാബുക്കുട്ടന്‍

പത്തനംതിട്ട: പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ ആക്രമിച്ച കേസില്‍ പിടിയിലായ പ്രതി ബാബുക്കുട്ടന്‍ കുറ്റം സമ്മതിച്ചു. യുവതിയുടെ കയ്യില്‍ നിന്നും കവര്‍ന്ന സ്വര്‍ണം മറ്റാരോ മോഷ്ടിച്ചതായും പ്രതി പൊലീസിനോട് പറഞ്ഞു. പ്രതിയെ ഉടന്‍ തന്നെ റെയില്‍വെ പൊലീസിന് കൈമാറുമെന്ന് പൊലീസ് പറഞ്ഞു. ഏപ്രില്‍ 28 നാണ് യുവതിക്ക് നേരെ ട്രെയിനില്‍ വച്ച് ആക്രമണം ഉണ്ടായത്.

പത്തനംതിട്ട ചിറ്റാര്‍ ഈട്ടിച്ചുവടില്‍നിന്നാണ് ബാബുക്കുട്ടനെ പോലീസ് പിടികൂടിയത്. മാസ്‌കും കൂളിങ് ഗ്ലാസും ധരിച്ചാണ് ഇയാള്‍ കാട്ടിലൂടെ സഞ്ചരിച്ചത്. സംശയം തോന്നിയ നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്. ബന്ധുവീട്ടിലേക്ക് പോകുന്നതിനാണ് ഇയാള്‍ വനമേഖലയില്‍ എത്തിയത്. എന്നാല്‍ ഇയാളെ വീട്ടില്‍ കയറ്റാന്‍ ബന്ധുക്കള്‍ തയ്യാറിയില്ല. അതിനിടെ വിവരമറിഞ്ഞ് മഫ്തിയിലെത്തിയ പൊലീസിനെ കണ്ടപാടെ  ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ബാബുക്കുട്ടനെ പൊലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.

ഇയാളുടെ കൈയില്‍ നിന്ന് പൊലീസ് 3500 രൂപ കണ്ടെടുത്തു. എന്നാല്‍ യുവതിയില്‍ നിന്നും കവര്‍ന്നെടുത്ത സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായും ഇയാള്‍ പൊലീസിനോട് പറഞ്ഞു. 

ഏപ്രില്‍ 28ന്് ട്രെയിന്‍ കാഞ്ഞിരമറ്റം ഒലിപ്പുറത്ത് എത്തിയപ്പോഴായിരുന്നു ആക്രമണം നടന്നത്. വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ കയറിയ യുവതിയെ ബാബുക്കുട്ടന്‍ സ്‌ക്രൂെ്രെഡവര്‍ ചൂണ്ടി ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണും ആഭരണങ്ങളും വാങ്ങിയെടുക്കുകയായിരുന്നു. പിന്നാലെ ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ പ്രാണരക്ഷാര്‍ഥം യുവതി ഓടുന്ന വണ്ടിയില്‍നിന്ന് ചാടി. തീവണ്ടിക്ക് വേഗം കുറവായതിനാലും വീണത് മണല്‍ത്തിട്ടയിലായതിനാലും ഗുരുതരമായി പരിക്കേറ്റിരുന്നില്ല. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി ഇതിനകം അപകടനില തരണം ചെയ്തിട്ടുണ്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com