5 ദിവസത്തിൽ 248 മരണം, എട്ട് ജില്ലകളിൽ ടിപിആർ 25ന് മുകളിൽ; മെയ് പകുതിയോടെ കോവിഡ് വ്യാപനം അതിതീവ്രമായേക്കും
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th May 2021 06:29 AM |
Last Updated: 05th May 2021 06:29 AM | A+A A- |

ഫയല്‍ ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ എട്ട് ജില്ലകളിൽ ടിപിആർ 25ന് മുകളിൽ. മെയ് പകുതിയോടെ സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം തീവ്രമായേക്കും. 248 ജീവനുകളാണ് അഞ്ച് ദിവസത്തിന് ഇടയിൽ കോവിഡ് എടുത്തത്.
ആലപ്പുഴ, തൃശൂർ, തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, പാലക്കാട് എന്നീ ജില്ലകളിൽ രോഗവ്യാപനം ഇനിയും രൂക്ഷമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 10.31 ആണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്നവരുടെ നിരക്ക്. ദേശിയ ശരാശരി 6.92,
ഈ സാഹചര്യത്തിൽ ഒരാഴ്ച സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിലേക്ക് സർക്കാർ നീങ്ങിയേക്കും എന്നാണ് സൂചന. കോഴിക്കോട്, മലപ്പുറം, എറണാകുളം ജില്ലകളിൽ 100 പേരെ പരിശോധിക്കുമ്പോൾ 30ലേറെ പേർക്കും രോഗം സ്ഥിരീകരിക്കുന്ന അവസ്ഥയാണ്.