'ജയിച്ചത് അയ്യപ്പന്റെ പേരു പറഞ്ഞ്‌'; കെ ബാബുവിന്റെ വിജയം ചോദ്യം ചെയ്ത് സിപിഎം ഹൈക്കോടതിയിലേക്ക് 

തൃപ്പൂണിത്തുറ മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ ബാബുവിന്റെ വിജയം ചോദ്യം ചെയ്ത് സിപിഎം ഹൈക്കോടതിയിലേക്ക്
തൃപ്പൂണിത്തുറയില്‍ ഉമ്മന്‍ചാണ്ടിക്കൊപ്പമുള്ള കെ ബാബുവിന്റെ പ്രചാരണം, ഫെയ്‌സ്ബുക്ക് ചിത്രം
തൃപ്പൂണിത്തുറയില്‍ ഉമ്മന്‍ചാണ്ടിക്കൊപ്പമുള്ള കെ ബാബുവിന്റെ പ്രചാരണം, ഫെയ്‌സ്ബുക്ക് ചിത്രം

കൊച്ചി: തൃപ്പൂണിത്തുറ മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ ബാബുവിന്റെ വിജയം ചോദ്യം ചെയ്ത് സിപിഎം ഹൈക്കോടതിയിലേക്ക്. കെ ബാബു തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി സിപിഎം ആരോപിക്കുന്നു. 1700 പോസ്റ്റല്‍ വോട്ടുകള്‍ എണ്ണാത്തതും ഹൈക്കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് സിപിഎം തീരുമാനം.

തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് അയ്യപ്പന്റെ പേരു പറഞ്ഞ് കെ ബാബു വോട്ട് പിടിച്ചത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് തൃപ്പൂണിത്തുറ മണ്ഡലം എല്‍ഡിഎഫ് കണ്‍വീനര്‍ ആരോപിക്കുന്നു. ഇതിന് പുറമേ സീല്‍ പതിപ്പിച്ചിട്ടില്ല എന്ന കാരണം പറഞ്ഞ് 1700 പോസ്റ്റല്‍ വോട്ടുകള്‍ എണ്ണാത്തതും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് സിപിഎം തീരുമാനം. 

കെ ബാബുവിനെ വിജയിയായി പ്രഖ്യാപിച്ച് കൊണ്ടുള്ള തെരഞ്ഞെടുപ്പ് വിധിക്കെതിരെ ഈയാഴ്ച തന്നെ കോടതിയെ സമീപിക്കാനാണ് സിപിഎം ആലോചിക്കുന്നത്. അവസാനം വരെ വീറും വാശിയും നിറഞ്ഞു നിന്ന മത്സരത്തില്‍ തെരഞ്ഞെടുപ്പില്‍ ആയിരത്തില്‍ താഴെ വോട്ടിനാണ് കെ ബാബു ജയിച്ചത്. അയ്യപ്പന്റെ പേര് പറഞ്ഞ് വോട്ട് പിടിച്ചതിന് തെളിവായി ബോര്‍ഡുകളും കെ ബാബുവിന്റെ പ്രസംഗവും സഹിതം കോടതിയെ സമീപിക്കാനാണ് സിപിഎം തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com