'ഈരാറ്റുപേട്ടയിലോ പരിസരത്തോ കണ്ടാൽ തല്ലു', പിസി ജോർജിന് ഭീഷണി; കേസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th May 2021 09:18 AM  |  

Last Updated: 05th May 2021 09:18 AM  |   A+A-   |  

Threat against PC George

പി സി ജോര്‍ജ് / ഫയല്‍ ചിത്രം

 

കോട്ടയം; തന്റെ തട്ടകമായ പൂഞ്ഞാറിൽ വലിയ തോൽവി ഏറ്റു വാങ്ങിയതിനു പിന്നാലെ പിസി ജോർജിന് എതിരെ ഭീഷണി. സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് ഭീഷണി മുഴക്കിയത്. ഈരാറ്റുപേട്ടയിലോ പരിസരത്തോ കണ്ടാൽ തല്ലുമെന്നാണ് വിഡിയോയിൽ പറയുന്നത്. തുടർന്ന് പിസി ജോർജ് പരാതി നൽകിയതിനെ തുടർന്ന് നടയ്ക്കൽ അറഫാ നിവാസിൽ അമീനെതിരെ പൊലീസ് കേസെടുത്തു. 

അപകീർത്തികരമായ വിഡിയോ പ്രചരിപ്പിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. ആരുടെയും ഭീഷണിക്കു മുൻപിൽ വഴങ്ങില്ലെന്നാണ് പി.സി ജോർജിന്റെ പ്രതികരണം. വിശദീകരണവുമായി അമീൻ മറ്റൊരു വിഡിയോ ഇന്നലെ പുറത്തുവിട്ടു.  താൻ സിപിഎമ്മുകാരനാണെന്നും പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്നുമാണ് ഈ വിഡിയോയിൽ അമീൻ പറയുന്നത്. സംഭവം  അന്വേഷിച്ചു വരികയാണെന്ന് എസ്എച്ച്ഒ എസ്.എം പ്രദീപ് കുമാർ പറഞ്ഞു.