ജനശതാബ്ദി, ഏറനാട്, പാലരുവി അടക്കം 15 ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തി , റദ്ദാക്കിയത് മെയ് 31 വരെ 

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ 15 ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ 15 ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. 12 എക്‌സ്പ്രസ് ട്രെയിനുകളും മൂന്ന് മെമു ട്രെയിന്‍ സര്‍വീസുകളുമാണ് നിര്‍ത്തിവെച്ചത്.

കണ്ണൂര്‍ ജനശതാബ്ദി, വഞ്ചിനാട്, പാലരുവി, ഏറനാട്, അന്ത്യോദയ ഉള്‍പ്പെടെയുള്ള സര്‍വീസുകളാണ് മെയ് 31 വരെ നിര്‍ത്തിവെച്ചത്. ലോക്ക്ഡൗണിന്റെ ഭാഗമായിട്ടല്ല സര്‍വീസ് നിര്‍ത്തിവെച്ചതെന്നാണ് റെയില്‍വേയുടെ വിശദീകരണം. യാത്രക്കാരുടെ കുറവ് കാരണമാണ് സര്‍വീസ് നിര്‍ത്തിവെച്ചതെന്നാണ് റെയില്‍വേ പറയുന്നത്. സെമി ലോക്ക്്ഡൗണ്‍ മൂലവും കോവിഡ് നിയന്ത്രണങ്ങള്‍ കാരണവും യാത്രക്കാര്‍ തീരെ കുറവാണ്. ഇതുമൂലം സര്‍വീസുമായി മുന്നോട്ടുപോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നിര്‍ത്തിവെച്ചത്.

എന്നാല്‍ മലബാര്‍, ഉള്‍പ്പെടെ യാത്രക്കാര്‍ കൂടുതല്‍ കയറുന്ന ട്രെയിന്‍ സര്‍വീസുകള്‍ ഉപേക്ഷിച്ചിട്ടില്ലെന്നും റെയില്‍വേ അറിയിച്ചു. സമ്പൂര്‍ണ ലോക്ഡൗണുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് ലഭിക്കുന്നതിന് അനുസരിച്ച് ട്രെയിന്‍ സര്‍വീസുകളുടെ കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കുമെന്ന് ദക്ഷിണ റെയില്‍വേ നേരത്തെ അറിയിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com