ആലപ്പുഴ ജില്ലയിലെ നാല് പഞ്ചായത്തുകള്‍ പൂര്‍ണമായും അടച്ചു 

ആലപ്പുഴ ജില്ലയിലെ നാല് പഞ്ചായത്തുകള്‍ പൂര്‍ണമായും അടച്ചു 
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ആലപ്പുഴ : കോവിഡ് രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ ജില്ലയിലെ നാല് പഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണാക്കി ജില്ലാ കലക്ടര്‍ ഉത്തരവായി. ആര്യാട്, കരുവാറ്റ, ചെറുതന, പട്ടണക്കാട് എന്നീ പഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളുമാണ് കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്നത്.

എഴുപുന്ന ഗ്രാമപഞ്ചായത്ത് വാര്‍ഡ് 5,7, കായംകുളം നഗരസഭ വാര്‍ഡ് 16, പുറക്കാട് പഞ്ചായത്ത് വാര്‍ഡ് 10ല്‍ തോട്ടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രം, ഹാര്‍ബര്‍ എഞ്ചിനീയറിങ് ഓഫീസ്, കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍, സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ഉള്‍പ്പടെയുള്ള പ്രദേശം, വയലാര്‍ പഞ്ചായത്ത് വാര്‍ഡ് 11 ല്‍ കുന്നത്താര കോളനി  ഇ. വി. എം തീയേറ്റര്‍ റോഡ് ഏരിയ, പള്ളിപ്പാട് പഞ്ചായത്ത് 
വാര്‍ഡ് 1ല്‍ വടക്ക്  കൊല്ലത്തുവിള വീട്, തെക്ക് തുണ്ടില്‍ ഭാഗം കിഴക്ക് വരാത്തറ റോഡ് പടിഞ്ഞാറ് പൊയ്യക്കര മുണ്ടാറ്റിന്‍കര റോഡ്, വാര്‍ഡ് 8 ല്‍ വടക്ക് മണക്കാട് അമ്പലം (കാണിക്കവഞ്ചി ) തെക്ക് പള്ളിപ്പാട് ജങ്ക്ഷന്‍ കിഴക്ക് ചാപ്രായില്‍ ജങ്ക്ഷന്‍ പടിഞ്ഞാറ് മണക്കാട് അമ്പലം, മാരാരിക്കുളം വടക്ക് പഞ്ചായത്ത് വാര്‍ഡ് 14 ല്‍ മാരാരിക്കുളം പടിഞ്ഞാറ് ബീച്ച് ജങ്ക്ഷന്‍ മുതല്‍ കിഴക്കോട്ടു ചള്ളി ഷാപ്പ് ഭാഗം വരെയും പ്രസ്തുത ബീച്ച് റോഡിന് കിഴക്കോട്ടു പുതുക്കുളങ്ങര ജങ്ക്ഷന്‍ മുതല്‍ കോലാഞ്ഞി ഭാഗം വരെയും, മുട്ടാര്‍ പഞ്ചായത്ത് വാര്‍ഡ് 5,6, വാര്‍ഡ് 9 ല്‍ വാടപ്പറമ്പ് കലുങ്ക് മുതല്‍ വില്ലേജ് ഓഫീസില്‍ വരെയും, ചാമപ്പറമ്പ് പടി മുതല്‍ പൂച്ചോലിപ്പടി വരെയും, വാര്‍ഡ് 11 ല്‍ ശ്മശാനം പാലം മുതല്‍ മുളവനക്കരി ഷട്ടര്‍ വരെയും, പുന്നപ്ര തെക്ക് പഞ്ചായത്ത് വാര്‍ഡ് 2 ല്‍ പള്ളിപ്പറമ്പിന് പടിഞ്ഞാറും കാപ്പിത്തോടിന് കിഴക്കും കപ്പക്കട ജ്യോതിനികേതന്‍ റോഡിനു തെക്കും സി. എം. എസ് നാലുപുരക്കല്‍ റോഡിന് വടക്കുമായി വരുന്ന പ്രദേശം, വാര്‍ഡ് 3 ല്‍ ഹരിജന്‍ കോളനി പ്രദേശം, വാര്‍ഡ് 6 ല്‍ മാടായിക്കത്തറ കോളനി ഏരിയ, വാര്‍ഡ് 13 ല്‍ പോളയില്‍ എസ്. എം. സി ഒഴികെയുള്ള പ്രദേശം, പാണാവള്ളി പഞ്ചായത്ത് വാര്‍ഡ് 16 ല്‍ ഒടുക്കാത്തറ റോഡ് മുതല്‍ തെക്കിയില്‍ പ്രദേശം വരെയും മുറ്റത്തുകടവ് റോഡിനു ഇരുവശവും, വാര്‍ഡ് 4,10,14, വാര്‍ഡ് 7 ല്‍ വീരമംഗലം വളവ് മുതല്‍ കുഞ്ചരം വരെ ചേര്‍ത്തല അരൂക്കുറ്റി റോഡിനു പടിഞ്ഞാറു ഭാഗം, വാര്‍ഡ് 11 ല്‍ പാണാവള്ളി ചേര്‍ത്തല റോഡിനു കിഴക്കുവശം, വാര്‍ഡ് 12 ല്‍ പാണാവള്ളി ചേര്‍ത്തല റോഡിനു പടിഞ്ഞാറുവശം, വെണ്മണി പഞ്ചായത്ത് വാര്‍ഡ് 2 ല്‍ പറച്ചന്തക്ക് വടക്കുഭാഗം, വാര്‍ഡ് 4 ല്‍ വേലന്‍കര ഭാഗം, വാര്‍ഡ് 7 ല്‍ പൊയ്കമുക്ക്, പടിഞ്ഞാറ് പൊയ്കമുക്ക് ഭാഗം, വാര്‍ഡ് 13 ല്‍ പുവനോത്തു കോളനി ഭാഗം, കോടംതുരുത്തു പഞ്ചായത്ത് വാര്‍ഡ് 5,6,7,11, പാണ്ടനാട് പഞ്ചായത്ത് വാര്‍ഡ് 7 ല്‍ മണ്ണാറത്തറ കോളനി ഭാഗത്ത്‌നിന്നും താഴോട്ടുള്ള ഇടറോട് മണക്കണ്ടത്തില്‍ വരെയും, വാര്‍ഡ് 9 ല്‍ പാലത്തുംപാട്ട് ഭാഗം മുതല്‍ പടിഞ്ഞാറോട്ട് ചെന്ന് പഞ്ചായത്ത് ഭാഗം വരെ, ചേര്‍ത്തല സൗത്ത് പഞ്ചായത്ത് വാര്‍ഡ് 6 ല്‍ ചിന്നന്‍ കവല മുതല്‍ കാണിക്കാട് ജങ്ക്ഷന്‍ വരെയുള്ള റോഡിന്റെ കിഴക്കുഭാഗം, പാവങ്ങാട് ജങ്ക്ഷന്‍ മുതല്‍ കുന്നത്ത് റോഡ് വരെ കോലോത്തു കവല കൊച്ചുഭജനമഠം റോഡിനു പടിഞ്ഞാറ് വശം, വാര്‍ഡ് 4 ല്‍ അറവുകാട് പാങ്ങാപറമ്പ് അമ്പലത്തിനു തെക്കു ഭാഗം, കോമരം പറമ്പ് റോഡിനു വടക്കുഭാഗം എസ്. എന്‍. ഡി. പി മന്ദിരം വരെയുള്ള പ്രദേശം, മാവേലിക്കര നഗരസഭ വാര്‍ഡ് 1 ല്‍ മറ്റം നോര്‍ത്ത് ഉള്‍പ്പെടുന്ന മുഴുവന്‍ പ്രദേശവും, ബുധനൂര്‍ പഞ്ചായത്ത് വാര്‍ഡ് 2,13, പാലമേല്‍ പഞ്ചായത്ത് വാര്‍ഡ് 2,3,4,15,18, തുറവൂര്‍ പഞ്ചായത്ത് വാര്‍ഡ് 3,4,5,14, താമരക്കുളം പഞ്ചായത്ത് വാര്‍ഡ് 1, മാവേലിക്കര തെക്കേക്കര പഞ്ചായത്ത് വാര്‍ഡ് 2,14, തണ്ണീര്‍മുക്കം പഞ്ചായത്ത് വാര്‍ഡ് 10 ല്‍ വടക്ക് കണ്ണങ്കര പള്ളി, തെക്ക് മുട്ടേല്‍ പാലം, കിഴക്ക് വേമ്പനാട് കായല്‍, പടിഞ്ഞാറ് കാക്കതുരുത്തു പാലം, വാര്‍ഡ് 6 ല്‍ വടക്ക് തണ്ണീര്‍മുക്കം കായല്‍ തെക്ക് മണ്ണേല്‍ റോഡ്,കിഴക്ക് പ്രോജക്ട് ഓഫീസ്, പടിഞ്ഞാറ് മത്സ്യത്തൊഴിലാളി സഹകരണസംഘം, വാര്‍ഡ് 19 എന്നീ പ്രദേശങ്ങളും കണ്ടെയിന്‍മെന്റ് സോണാക്കി.

പുറക്കാട് പഞ്ചായത്ത് വാര്‍ഡ് 6 ല്‍ പീടികച്ചിറ പാലം മുതല്‍ അഞ്ചില്‍ വരെയുള്ള പ്രദേശം, വെണ്മണി പഞ്ചായത്ത് വാര്‍ഡ് 5,8, തഴക്കര പഞ്ചായത്ത് വാര്‍ഡ് 2 എന്നിവ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com