ഓൺലൈൻ ക്ലാസുകൾ തുടരേണ്ട സ്ഥിതി; ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കില്ല

കോവിഡ് സാഹചര്യം രൂക്ഷമായി തുടരുന്നതിനാൽ ഓൺലൈൻ ക്ലാസുകളിലൂടെ തന്നെ മുന്നോട്ട് പോവേണ്ടി വരുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അനൗദ്യോ​ഗികമായി വ്യക്തമാക്കുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ജൂൺ ഒന്നിന് സംസ്ഥാനത്തെ സ്കൂളുകൾ തുറക്കില്ല. കോവിഡ് സാഹചര്യം രൂക്ഷമായി തുടരുന്നതിനാൽ ഓൺലൈൻ ക്ലാസുകളിലൂടെ തന്നെ മുന്നോട്ട് പോവേണ്ടി വരുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അനൗദ്യോ​ഗികമായി വ്യക്തമാക്കുന്നത്. 

ക്ലാസുകൾ ആരംഭിക്കുന്നത്, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷകൾ എന്നിവയുടെ തിയതികളിൽ പുതിയ സർക്കാർ തീരുമാനമെടുക്കും. നിലവിൽ കോവിഡ് വ്യാപനം രൂക്ഷമായി നിൽക്കുമ്പോൾ ട്യൂഷൻ സെന്ററുകൾ പോലും പ്രവർത്തിക്കരുത് എന്ന കർശന നിർ
ദേശമാണുള്ളത്.

ഓൺലൈൻ ക്ലാസുകൾക്ക് ഉപയോ​ഗിക്കാനുള്ള പാഠഭാ​ഗങ്ങൾ വിദ്യാഭ്യാസ വകുപ്പിന്റെ കയ്യിൽ ലഭ്യമാണ്. പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായെന്നാണ് വിദ്യഭ്യാസ വകുപ്പ് പറയുന്നത്. വിതരണത്തിനായി പലതും ജില്ലാ തല ഓഫീസുകളിൽ എത്തി കഴിഞ്ഞു. പ്ലസ് ടു പ്രാക്ടിക്കൽ
 പരീക്ഷ ഇനിയും പൂർത്തിയാനാവുണ്ട്. പ്ലസ് വൺ പരീക്ഷ നടത്തിയിട്ടില്ല. 

വിക്ടേഴ്സ് ചാനലും സാമുഹിക മാധ്യമങ്ങളും ഉപയോ​ഗിച്ചുള്ള പഠന രീതി തുടരും. കോവിഡ് വ്യാപനം അതി രൂക്ഷമായ ഈ സാഹചര്യത്തിൽ കുട്ടികളെ വീടിന് പുറത്തിറക്കരുത് എന്നാണ് ആരോ​ഗ്യ വകുപ്പ് പറയുന്നത്. പുതിയ സർക്കാർ ചുമതലയേറ്റ ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com