എറണാകുളത്ത് അതിര്‍ത്തികള്‍ അടയ്ക്കും; അനാവശ്യമായി പുറത്തിറങ്ങിയാല്‍ നടപടി

ജില്ലയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ ഇന്ന് രാത്രിയോടെ എറണാകുളം ജില്ലയിലെ അതിര്‍ത്തി അടയ്ക്കുമെന്ന് ആലുവ റൂറല്‍ എസ്പി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: ജില്ലയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ ഇന്ന് രാത്രിയോടെ എറണാകുളം ജില്ലയിലെ അതിര്‍ത്തി അടയ്ക്കുമെന്ന് ആലുവ റൂറല്‍ എസ്പി എ കാര്‍ത്തിക്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കടുത്ത നിയന്ത്രണം ഉണ്ടാകും. നിയന്ത്രണങ്ങളില്‍ വിട്ടുവീഴ്ചയുണ്ടാകില്ല. അനാവശ്യകാര്യങ്ങളില്‍ പുറത്തിറങ്ങിയാല്‍ കര്‍ശനനടപടി സ്വീകരിക്കുമെന്നും അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളിലേക്ക് ആളുകള്‍ കൂട്ടത്തോടെ എത്തരുതെന്നും അദ്ദേഹം പറഞ്ഞു. 

സംസ്ഥാനത്ത് ഏറ്റവും അധികം കൂടുതല്‍ രോഗികള്‍ ഉള്ളത് എറണാകുളം ജില്ലയിലാണ്. ഇന്നലെ ആറായിരത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ. ജില്ലയില്‍ ചികിത്സയിലുള്ളവര്‍ 61,847 പേരാണ്. 31.8 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്

ജില്ലയില്‍ ആകെയുള്ള 82 പഞ്ചായത്തുകളില്‍ 74 എണ്ണവും കണ്ടെയ്ന്‍മെന്റ് സോണുകളാക്കി. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 % ത്തില്‍ കൂടുതലുള്ള പഞ്ചായത്തുകളാണ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്. മണീട്, കുട്ടമ്പുഴ, ഇലഞ്ഞി, ചോറ്റാനിക്കര, എടയ്ക്കാട്ടുവയല്‍, വടവുകോട്  പുത്തന്‍കുരിശ്, ആരക്കുഴ, കിഴക്കമ്പലം എന്നീ പഞ്ചായത്തുകള്‍ ഒഴികെയുള്ള പഞ്ചായത്തുകളിലാണ് കര്‍ശന നിയന്ത്രണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com