തുണി മാസ്‌ക് മാത്രം പോര; മറക്കരുത് ഇരട്ട മാസ്‌ക്

തുണി മാസ്‌ക് മാത്രം പോര; മറക്കരുത് ഇരട്ട മാസ്‌ക്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഇരട്ടമാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ ആവര്‍ത്തിക്കുന്നു. ആദ്യം സര്‍ജിക്കല്‍ മാസ്‌കും പിന്നീട് തുണി കൊണ്ടുളളതുമാണ് വേണ്ടത്. രണ്ട് തുണി മാസ്‌ക്കുകള്‍ ഒന്നിച്ച് ധരിച്ചിട്ട് കാര്യമില്ല. ഇതിന് കഴിയാത്തവര്‍ എന്‍ 95 മാസ്‌ക് ഉപയോഗിക്കണമെന്നും വിവിധ ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ അറിയിച്ചു.

കോവിഡ് അതി തീവ്ര വ്യാപന ഭീതിയില്‍ ശരിയായ രീതിയില്‍ മാസ്‌ക് ഉപയോഗിക്കുന്നത് ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധമാണ്. ഓരോരുത്തരും മാസ്‌ക് ശരിയായി ധരിക്കുക അതുപോലെ കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ പ്രത്യേകിച്ച് പ്രായമുള്ളവര്‍ ഗുണനിലവാരമുള്ള മാസ്‌ക് ധരിക്കുന്നുണ്ടെന്നും ഉറപ്പു വരുത്തുക. 

തുണി മാസ്‌ക് മാത്രമായി ധരിക്കുന്നത് സുരക്ഷിതമല്ല. ഇരട്ട മാസ്‌ക് ധരിക്കുന്നതാണ് കൂടുതല്‍ സുരക്ഷിതം. മൂന്ന് പാളികളുള്ള സര്‍ജിക്കല്‍ മാസ്‌ക് മൂക്കും വായും മൂടുന്ന വിധം ധരിക്കുക. അതിനു മുകളില്‍ പാകത്തിനുള്ള തുണി മാസ്‌കും ധരിക്കുക. ഗുണനിലവാരമുള്ള എന്‍.95 മാസ്‌ക് സുരക്ഷിതമാണ്. എന്‍.95 നൊപ്പം മറ്റ് മാസ്‌ക് ധരിക്കരുത്. 

ഇരട്ട മാസ്‌ക് ധരിക്കുമ്പോഴും പാകത്തിനുള്ളവയും മൂക്കും വായും മൂടുന്ന വിധത്തിലും ധരിച്ചാല്‍ മാത്രമേ പ്രയോജനമുണ്ടാവൂ. മാസ്‌ക് ധരിക്കുന്നതിന് മുന്‍പ് കൈകള്‍ അണുവിമുക്തമാക്കണം. സംസാരിക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ മാസ്‌ക് താഴ്ത്തരുത്. മാസ്‌കില്‍ ഇടയ്ക്കിടെ സ്പര്‍ശിക്കരുത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com