അധ്യയന വര്‍ഷം ആരംഭിക്കുന്നത് വൈകാൻ സാധ്യത; വിക്ടേഴ്സിൽ കോവിഡ് ബോധവത്കരണം

വിക്ടേഴ്സ് വഴി കോവിഡ് ബോധവത്കരണ പരിപാടികൾ ആരംഭിച്ചതോടെയാണ് ക്ലാസുകൾ ജൂൺ ആദ്യം ആരംഭിക്കാനാവാത്ത സ്ഥിതി എത്തിയത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: വിക്ടേഴ്സ് ചാനൽ വഴി ഡിജിറ്റൽ ക്ലാസുകൾ ആരംഭിക്കുന്നത് വൈകിയേക്കും. വിക്ടേഴ്സ് വഴി കോവിഡ് ബോധവത്കരണ പരിപാടികൾ ആരംഭിച്ചതോടെയാണ് ക്ലാസുകൾ ജൂൺ ആദ്യം ആരംഭിക്കാനാവാത്ത സ്ഥിതി എത്തിയത്.

ജൂണിൽ സ്കൂളുകൾ തുറന്നുള്ള അധ്യയനം സാധിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു. നിലവിൽ ആരോ​ഗ്യവകുപ്പുമായി ചേർന്നുള്ള അതിജീവനം എന്ന പരിപാടിയാണ് വിക്ടേഴ്സ് ആരംഭിച്ചത്. ഈ പരിപാടിയുടെ ചിത്രീകരണത്തിനും സംപ്രേഷണത്തിനുമാണ് ഇപ്പോൾ വിക്ടേഴ്സ് സ്റ്റുഡിയോ ഉപയോ​ഗിക്കുന്നത്. 

ജൂണിൽ വിക്ടേഴ്സ് വഴി ക്ലാസുകൾ ആരംഭിക്കണം എങ്കിൽ മെയിൽ റെക്കോർഡിങ് ആരംഭിക്കണം. നിലവിൽ കോവിഡ് ബോധവത്കരണ പരിപടിക്കായിരിക്കും മുൻതൂക്കം നൽകുക എന്ന് സിഇഒകെ അൻവർ സാദത്ത് പറഞ്ഞു. ഡിജിറ്റൽ ക്ലാസുകളുടെ സംപ്രേഷണം സംബന്ധിച്ച് തീരുമാനമെടുക്കുക സർക്കാർ നിർദേശം വന്നതിന് ശേഷമായിരിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com