പിണറായിയുടെ മാത്രം നേട്ടമായി ചുരുക്കാന്‍ ശ്രമം; വിമര്‍ശിച്ച് പീപ്പിള്‍സ് ഡെമോക്രസി

പിണറായിയുടെ മാത്രം നേട്ടമായി ചുരുക്കാന്‍ ശ്രമം; വിമര്‍ശിച്ച് പീപ്പിള്‍സ് ഡെമോക്രസി
പിണറായി വിജയൻ/ ഫെയ്സ്ബുക്ക്
പിണറായി വിജയൻ/ ഫെയ്സ്ബുക്ക്

ന്യൂഡല്‍ഹി: കേരളത്തില്‍ എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പു ജയം പിണറായി വിജയന്റെ മാത്രം നേട്ടമായി ചുരുക്കാന്‍ ഒരു വിഭാഗം ശ്രമിക്കുകയാണെന്ന് സിപിഎം മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസി. സര്‍ക്കാരിനും പാര്‍ട്ടിക്കും മേല്‍ ഒരാള്‍ ആധിപത്യം നേടുകയാണെന്ന് വരുത്തിത്തീര്‍ക്കാനാണ് അവരുടെ ശ്രമമെന്ന്, പീപ്പിള്‍സ് ഡെമോക്രസി പുതിയ ലക്കത്തിന്റെ എഡിറ്റോറിയലില്‍ പറയുന്നു.

''ഒരു വിഭാഗം മാധ്യമങ്ങളും രാഷ്ടീയ നിരീക്ഷകരും ചരിത്രപരമായ ഈ വിജയത്തെ പിണറായിയുടെ വ്യക്തിപരമായ വിജയമാക്കി ചുരുക്കാന്‍ ശ്രമം നടത്തുന്നുണ്ട്. പരമാധികാരിയായ ഒരു നേതാവ്, കരുത്തനായ ഒരാള്‍ വരുന്നു എന്നാണ അവരുടെ പക്ഷം. സര്‍ക്കാരിനും പാര്‍ട്ടിക്കും മേല്‍ ഒരാള്‍ ആധിപത്യം നേടുകയാണെന്നാണ് അവര്‍ പറയുന്നത്'' - മുഖപത്രത്തില്‍ പറയുന്നു.

നയരൂപീകരണത്തിനു രാഷ്ടീയ മാര്‍ഗ നിര്‍ദേശം നല്‍കുന്നതില്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്‍ പുതിയൊരു രീതി തന്നെയുണ്ടാക്കിയെന്നത് സംശയമില്ലാത്ത കാര്യമാണ്. ജനങ്ങളുടെ താത്പര്യങ്ങള്‍ ലാക്കാക്കിയായിരുന്നു എപ്പോഴും അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. നയങ്ങള്‍ നടപ്പാക്കുന്നതില്‍ പിണറായി ഭരണപരമായ മികവു പ്രകടിപ്പിച്ചതായും മുഖപ്രസംഗത്തില്‍ പറയുന്നു. 

കൂട്ടായ്മ ശ്രമവും വ്യക്തിമികവും ചേര്‍ന്ന വിജയമാണിത്. സിപിഎമ്മിനെയും എല്‍ഡിഎഫിനയെും സംബന്ധിച്ചിടത്തോളം പുതിയ മന്ത്രിസഭയും കൂട്ടായ ശ്രമവും വ്യക്തിപരമായ ഉത്തരവാദിത്വവും തുടരുമെന്ന് മുഖപ്രസംഗം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com