ബത്തേരിയില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മരണം മൂന്നായി; ചികിത്സയിലിരിക്കേ 13കാരനും മരിച്ചു 

ബത്തേരിയില്‍ സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് മരണം മൂന്നായി
ഫെബിന്‍ ഫിറോസ്
ഫെബിന്‍ ഫിറോസ്

ബത്തേരി: ബത്തേരിയില്‍ സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് മരണം മൂന്നായി. ജലീല്‍- സുല്‍ഫിത്ത് ദമ്പതികളുടെ മകന്‍ ഫെബിന്‍ ഫിറോസും (13) ചികിത്സയിലിരിക്കേ മരിച്ചു. പൊട്ടിത്തെറിയില്‍ പരിക്കേറ്റ മറ്റു രണ്ടു കുട്ടികള്‍ കഴിഞ്ഞമാസം മരിച്ചിരുന്നു.

ഫെബിന്‍ ഫിറോസ് ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് മരിച്ചത്. ബത്തേരി കുപ്പാടി കാരക്കണ്ടിക്ക് സമീപം ആളൊഴിഞ്ഞ വീട്ടില്‍  22നായിരുന്നു സംഭവം. ഉച്ചയ്ക്ക് ഒന്നിന് മണ്ണാര്‍ക്കാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ ഷെഡ്ഡിനുള്ളിലാണ് സ്ഫോടനമുണ്ടായത്. കുട്ടികള്‍ കളിക്കുന്നതിനിടെ സ്‌ഫോടനം ഉണ്ടാവുകയായിരുന്നു. സ്‌ഫോടനത്തില്‍ പ്രദേശവാസികളായ മൂന്ന് കുട്ടികള്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

സ്‌ഫോടനം നടന്ന് നാലാം ദിവസം ചികിത്സയ്ക്കിടെയാണ് മുരളി (16), അജ്മല്‍ (14) എന്നി കുട്ടികള്‍ മരിച്ചത്. സ്‌ഫോടനം നടക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന ഫെബിന്‍ ഫിറോസ് ചികിത്സയിലിരിക്കേ ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്നാണ് ഇന്ന് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ബത്തേരി പോലീസ് അന്വേഷണം നടത്തി വരികയാണ്. 

സ്‌ഫോടനം നടന്ന കെട്ടിടം മുന്‍പ് പടക്കനിര്‍മ്മാണ ശാലയായിരുന്നു. ഇവിടെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടന്നിരുന്ന വെടിമരുന്നിന് തീപിടിച്ചാണ് സ്‌ഫോടനം നടന്നതെന്ന് പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com