മുസ്ലീം പള്ളി കോവിഡ് ചികിത്സാ കേന്ദ്രമാക്കി, സംസ്ഥാനത്ത് ആദ്യം; മാതൃക

കോവിഡ് കേസുകള്‍ ഗണ്യമായ ഉയര്‍ന്നതോടെ രോഗികളെ കിടത്തുന്നതിന് സൗകര്യങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ ഓടി നടക്കുന്നതിനിടെ, മാതൃകയായി ഒരു മുസ്ലീം പള്ളി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂര്‍:  കോവിഡ് കേസുകള്‍ ഗണ്യമായ ഉയര്‍ന്നതോടെ രോഗികളെ കിടത്തുന്നതിന് സൗകര്യങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ ഓടി നടക്കുന്നതിനിടെ, മാതൃകയായി ഒരു മുസ്ലീം പള്ളി. തൃശൂര്‍ മാളയിലെ മുസ്ലീം പള്ളി കോവിഡ് കെയര്‍ സെന്ററിന് വിട്ടുനല്‍കി.  ഇസ്ലാമിക് സര്‍വ്വീസ് ട്രസ്റ്റ് ജുമാ മസ്ജിദാണ് പള്ളി കോവിഡ് ചികിത്സാ കേന്ദ്രമാക്കിയത്. 

നേരത്തെ ഗുജറാത്തിലും ദില്ലിയിലും സമാന സംഭവങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലു കേരളത്തില്‍ ആദ്യമാണ് ഇത്തരമൊരു നടപടി. റമദാന്‍ മാസത്തിലെ പ്രാര്‍ത്ഥനകള്‍ പോലും വേണ്ടെന്ന് വച്ചാണ് മോസ്‌ക് കോവിഡ് ചികിത്സാ കേന്ദ്രമാക്കിയത്.ഡോക്ടറും നഴ്‌സും സന്നദ്ധ പ്രവര്‍ത്തകരും കെയര്‍ ടേക്കറും അടക്കം 50 കിടക്കകളാണ് ഇവിടെ ലഭ്യമാക്കിയിട്ടുള്ളത്. 

മാള പഞ്ചായത്തില്‍ മാത്രം 300 കോവിഡ് പോസിറ്റീവ് കേസുകളാണ് ഉള്ളത്. ഇതില്‍ പലര്‍ക്കും സ്വന്തം വീടുകളില്‍ കഴിയാനുള്ള സാഹചര്യമില്ല. ഇതിനാലാണ് ഇത്തരമൊരു ശ്രമമെന്നാണ് പള്ളി അധികൃതര്‍  വിശദമാക്കുന്നത്. ഇവിടെ എത്തുന്നവര്‍ക്ക് പഞ്ചായത്ത് ഭക്ഷണം ലഭ്യമാക്കുമെന്നും ഡോക്ടറുടേയും നഴ്‌സിന്റേയും സേവനം ലഭ്യമാക്കുമെന്നും മാള പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അശോക് വിശദമാക്കി. ഏതെങ്കിലും അടിയന്തിര ഘട്ടമുണ്ടായാല്‍ രോഗികളെ ആശുപത്രിയിലേക്ക് മാറ്റാനായി ആംബുലന്‍സ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com