വീടുകൾ രോ​ഗവ്യാപന കേന്ദ്രങ്ങളാകും, മാസ്ക് ധരിക്കണം; മുന്നറിയിപ്പുമായി ആരോ​ഗ്യ വിദ​ഗ്ധർ

രോഗ വ്യാപന കേന്ദ്രങ്ങളായി വീടുകൾ മാറുമെന്നാണ് മുന്നറിയിപ്പ്. 
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: രണ്ടാം കോവിഡ് വ്യാപനം രൂക്ഷമായതോടെ ലോക്ക്ഡൗണിന് ഒരുങ്ങുകയാണ് സംസ്ഥാനം. ഇതിലൂടെ സമൂഹത്തിലെ രോ​ഗവ്യാപനം കുറയ്ക്കാൻ കഴിയും. എന്നാൽ വീടുകൾക്കുള്ളിൽ കർശന ജാ​ഗ്രത പുലർത്തണമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധരുടെ നിർദേശങ്ങൾ. അല്ലെങ്കില്‍ രോഗ വ്യാപന കേന്ദ്രങ്ങളായി വീടുകൾ മാറുമെന്നാണ് മുന്നറിയിപ്പ്. 

ലോക്ക്ഡൗണിലൂടെ  സമൂഹത്തിലെ വ്യാപനം വലിയ തോതില്‍ കുറയ്ക്കാൻ സഹായിക്കും. എന്നാൽ അതീവ ശ്രദ്ധ പുലര്‍ത്തേണ്ടത് വീടുകള്‍ക്കുള്ളിലാണ് എന്നാണ് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. വീടുകള്‍ക്കുള്ളില്‍ രോഗ ബാധ ഉണ്ടാകാൻ ഇടയുള്ള സാഹചര്യം കുറയ്ക്കണം. വീടുകള്‍ക്കുള്ളിലും മാസ്ക് ധരിക്കുന്നത് രോഗബാധ നിയന്ത്രിക്കാൻ സഹായിക്കും. 

പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം അരലക്ഷത്തിലേക്ക് എത്തുമെന്ന ശക്തമായ മുന്നറിയിപ്പ് വന്നതോടെയാണ് അടിയന്തര ലോക്ഡൗണിലേക്ക് സര്‍ക്കാര്‍ കടന്നത്. നാളെ രാവിലെ മുതലാണ് ലോക്ക്ഡൗൺ നിലവിൽ വരിക. പ്രതിദിന വര്‍ധന തുടര്‍ച്ചയായ രണ്ടാം ദിവസവും 40000ന് മേലാണ്. 29882 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്തെ സർക്കാർ സ്വകാര്യ ആശുപത്രികളിലെ ഐസിയും ബെഡും വെന്റിലേറ്ററുകളുമെല്ലാം നിറഞ്ഞ അവസ്ഥയിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com