ആര്‍ടിപിസിആര്‍ നിരക്ക് 500 രൂപയായി തുടരും; ലാബ് ഉടമകളുടെ ആവശ്യം ഹൈക്കോടതി തള്ളി

1700 രൂപയില്‍ നിന്ന് 500 രൂപയായക്കിയ സര്‍ക്കാര്‍ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന ലാബ് ഉടമകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി. 
കേരള ഹൈക്കോടതി/ഫയല്‍ ചിത്രം
കേരള ഹൈക്കോടതി/ഫയല്‍ ചിത്രം

കൊച്ചി: സംസ്ഥാനത്തെ ആര്‍ടിപിസിആര്‍ നിരക്ക് 500 രൂപയായി തുടരും. 1700 രൂപയില്‍ നിന്ന് 500 രൂപയാക്കിയ സര്‍ക്കാര്‍ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന ലാബ് ഉടമകളുടെ ആവശ്യം ഹൈക്കോടതി തള്ളി. 

നിരക്കു കുറച്ചത് പരിശോധനാ ഫലത്തിന്റെ നിലവാരത്തെ ബാധിക്കും എന്നു ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കുകയോ സബ്‌സിഡി ലഭ്യമാക്കുകയോ ചെയ്യണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. നിരക്കു കുറയ്ക്കല്‍ ലാബുകള്‍ക്ക് കനത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും ഇവര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത് അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കിയ 

വിപണി നിരക്കനുസരിച്ചു ടെസ്റ്റിന് ആവശ്യമായ സംവിധാനങ്ങള്‍ക്ക് 240 രൂപ മാത്രമാണു ചെലവു വരുന്നത് എന്നതിനാലാണ് 1700 രൂപയില്‍നിന്ന് പരിശോധനാ നിരക്ക് 500 രൂപയായി കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതര സംസ്ഥാനങ്ങളിലും ചെലവ് ഏതാണ്ട് സമാനമാണെന്നിരിക്കെയാണ് കേരളത്തില്‍ 1700 രൂപ ഈടാക്കുന്നത്. ഇതു പരിഗണിച്ചു വിശദമായ പഠനത്തിനുശേഷമാണ് നിരക്ക് വെട്ടിക്കുറിച്ചത് എന്നാണ് സര്‍ക്കാര്‍ വിശദീകരണം. 

ആര്‍ടിപിസിആര്‍  പരിശോധനയെ അവശ്യസേവന നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താവുന്നതാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിനു തീരുമാനം എടുക്കാമെന്നും കോടതി നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com