ബാങ്കിംഗിതര ധനകാര്യ സ്ഥാപനങ്ങള്‍ ഉച്ച വരെ 

സ്ഥാപനങ്ങള്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ തുറന്ന് പ്രവര്‍ത്തിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: ലോക്ഡൗണ്‍ കാലയളവില്‍ സംസ്ഥാനത്തെ ബാങ്കിംഗിതര ധനകാര്യ സ്ഥാപനങ്ങള്‍ ഉച്ചവരെ പ്രവർത്തിക്കും. സ്ഥാപനങ്ങള്‍ക്ക് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചതായി അസോസിയേഷന്‍ ഓഫ് നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനീസ് അറിയിച്ചു. കര്‍ശനമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും പ്രവർത്തനം. 

ഉപയോക്താക്കളുടേയും ജീവനക്കാരുടേയും ആരോഗ്യവും സുരക്ഷയും തങ്ങള്‍ക്ക് ഏറെ പ്രധാനമാണെന്ന് അസോസിയേഷന്‍ ചെയര്‍മാന്‍ തോമസ് ജോര്‍ജ് മുത്തൂറ്റ് പറഞ്ഞു. എല്ലാ പ്രമുഖ എന്‍ബിഎഫ്‌സി സ്ഥാപനങ്ങളും നല്‍കി വരുന്ന വിവിധ ഡിജിറ്റല്‍ സേവനങ്ങള്‍ ഉപയോക്താക്കള്‍ കഴിവതും ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.  ശാഖകള്‍, ഡിജിറ്റല്‍ സേവനങ്ങള്‍ എന്നിവയുടെ സുഗമമായ പ്രവര്‍ത്തനത്തിനായി അതത് സ്ഥാപനങ്ങളുടെ ബാക്ക്-എന്‍ഡ് പ്രവര്‍ത്തനങ്ങള്‍ സജ്ജമായിരിക്കും. ലോണ്‍ തിരിച്ചടയ്ക്കല്‍, ലോണ്‍ ടോപ്പ് അപ്പ് എന്നിവയ്ക്ക് ആപ്പുകളിലും സൗകര്യമുണ്ട്. കോള്‍ സെന്റര്‍, എസ്എംഎസ് തുടങ്ങിയവയിലൂടെയും വിവിധ സേവനങ്ങള്‍ ഉപയോഗപ്പെടുത്താനാകും.

കോവിഡ് വ്യാപനം ചെറുക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൈക്കൊള്ളുന്ന നടപടികള്‍ക്ക് അസോസിയേഷന്‍ പിന്തുണ നല്‍കുമെന്നും അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com