വാഹന പരിശോധനാ സമയത്ത് ഒറിജിനൽ രേഖകൾ കയ്യിൽ വേണ്ട; പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദേശം

ഇത് സംബന്ധിച്ച് ട്രാൻസ്പോർട്ട് കമ്മിഷണർക്കും പൊലീസ് മേധാവിക്കും രേഖാമൂലം അറിയിപ്പ് നൽകി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: വാഹന പരിശോധനയുടെ സമയത്ത് വാഹനങ്ങളുടെ രേഖകളുടെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ വേണമെന്ന നിബന്ധന ഒഴിവാക്കണം എന്ന് നിർദേശിച്ച് പ്രിൻസിപ്പൽ സെക്രട്ടറി ജ്യോതിലാൽ. ഇത് സംബന്ധിച്ച് ട്രാൻസ്പോർട്ട് കമ്മിഷണർക്കും പൊലീസ് മേധാവിക്കും രേഖാമൂലം അറിയിപ്പ് നൽകി. 

ലൈസൻസും രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും ലഭിക്കാൻ മാസങ്ങളോളം വൈകുന്നതിന് ഇടയിൽ ഒറിജിനൽ സർട്ടിഫിക്കറ്റ് വേണമെന്ന നിർബന്ധം പൊതുജനങ്ങൾക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നതായി പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. എം പരിവാഹൻ മൊബൈൽ ആപ്പിലും ഡിജി ലോക്കറിലുമുള്ള ഡ്രൈവിങ് ലൈസൻസ്, രജിസ്ട്രേഷൻ രേഖകൾ എന്നിവ ഒറിജിനൽ രേഖകളായി പരി​ഗണിക്കണം എന്ന കേന്ദ്ര ​ഗതാ​ഗത വകുപ്പിന്റെ 2018ലെ നിർദേശവും പ്രിൻസിപ്പൽ സെക്രട്ടറി പരാമർശിക്കുന്നു. 

രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികൾ ഒറിജിനൽ രേഖയായി പരി​ഗണിക്കാൻ നിർദേശം നൽകണം എന്നും പറയുന്നു. മോട്ടോർ വാഹന വകുപ്പ് നൽകുന്ന സർട്ടിഫിക്കറ്റിന് തുല്യമാണ് ആപ്പുകളിലുള്ള രേഖകൾ എല്ലാമെന്നും പ്രിൻസിപ്പൽ സെക്രട്ടറിയുടെ അറിയിപ്പിൽ പറയുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com