കേരളത്തിലേക്കുള്ള ഓക്സിജൻ വിതരണത്തിന് വിലക്കേർപ്പെടുത്തി കർണാടക 

മംഗളൂ​രുവിലെ പ്ലാൻറിൽ ഓക്​സിജൻ എടുക്കാനായി എത്തിയപ്പോഴാണ് വിലക്ക് വിവരം അറി‍ഞ്ഞത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മഞ്ചേശ്വരം: കേരളത്തിലേക്കുള്ള മെഡിക്കൽ ഓക്​സിജൻ വിതരണം​ വിലക്കി കർണാടക സർക്കാർ. ഇന്നലെ മംഗളൂ​രുവിലെ പ്ലാൻറിൽ ഓക്​സിജൻ എടുക്കാനായി എത്തിയപ്പോഴാണ് വിലക്ക് വിവരം അറി‍ഞ്ഞത്. ദക്ഷിണ കന്നട ജില്ല ഡെപ്യൂട്ടി കമീഷണറുടെ ഉത്തരവ്​ ചൂണ്ടിക്കാട്ടി ഓക്​സിജൻ നൽകാൻ കഴിയില്ലെന്ന് പ്ലാന്റ് അധികൃതർ അറിയിക്കുകയായിരുന്നു. 

കർണാടകയിൽ ഓക്​സിജൻ ക്ഷാമമു​ണ്ടെന്നും ഇതര സംസ്​ഥാനങ്ങളിലേക്ക്​ കൊടുക്കരുതെന്ന്​ സർക്കാർ നിർദേശമുണ്ടെന്നും​​ പ്ലാൻറ്​ അധികൃതർ അറിയിച്ചു​​.

മംഗളൂരുവിലെ ബൈകമ്പാടി മലബാർ ഓക്​സിജൻ പ്ലാൻറിൽനിന്നാണ്​ ചില വടക്കൻ ജില്ലകളിലേക്ക്​ ഓക്​സിജൻ എത്തിക്കുന്നത്​. കാസർ‍കോട് ജില്ലയിലെ ചില സ്വകാര്യ ആശുപത്രി ജീവനക്കാർ പതിവുപോലെ ഓക്സിജൻ സിലിണ്ടറുകൾ എടുക്കാൻ ചെന്നപ്പോഴാണ് വിലക്ക്​ ചൂണ്ടിക്കാട്ടി ഓക്സിജൻ നൽകാൻ കഴിയില്ലെന്ന് പ്ലാന്റ് അധികൃതർ അറിയിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com