'അമ്മ സൂപ്പര്‍ വുമണ്‍ അല്ല'; വാട്‌സ്ആപ്പ് സ്റ്റാറ്റസുകളിലും ഫെയ്‌സ്ബുക്കിലും നിറഞ്ഞ 'വെറൈറ്റി ആശംസ'

മാതൃദിനത്തില്‍ വനിതാ ശിശു വികസന വകുപ്പ് പങ്കുവച്ചൊരു ആശംസ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്
ചിത്രം: ഫെയ്‌സ്ബുക്ക്‌
ചിത്രം: ഫെയ്‌സ്ബുക്ക്‌

മാതൃദിനത്തില്‍ വനിതാ ശിശു വികസന വകുപ്പ് പങ്കുവച്ചൊരു ആശംസ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. അമ്മ സൂപ്പര്‍ വുമണ്‍ അല്ലെന്നും ദേഷ്യവും സങ്കടവും ക്ഷീണവുമൊക്കെയുള്ള ഒരു സാധാരണ വ്യക്തിയാണെന്നും ഓര്‍മ്മിപ്പിച്ചുകൊണ്ടുള്ളതായിരുന്നു ഈ ആശംസ. 

വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് സ്റ്റാറ്റസുകളില്‍ ഈ ഓര്‍മ്മപ്പെടുത്തല്‍ നിറഞ്ഞിരിക്കുകയാണ്. നിരവധിപേരാണ് വകുപ്പിന്റെ ഈ ആശംസ ഷെയര്‍ ചെയ്തിരിക്കുന്നത്. 

കാലാകാലങ്ങളായി അമ്മയെ ക്ഷമയുടെ പര്യായയമെന്നും മറ്റുമമുള്ള ഉപമകള്‍ നല്‍കി പ്രതീക്ഷയുടെ ഭാരമേല്‍പ്പിക്കുന്ന സമൂഹത്തിന്റെ പ്രവര്‍ത്തിക്ക് എതിരെയാണ് സര്‍ക്കാരിന്റെ സന്ദേശം. 

'പ്രതീക്ഷയുടെ ഭാരമേല്‍പ്പിക്കുന്നതിന് പകരം അമ്മമാരും സാധാരണ മനുഷ്യരാണെന്ന് ഓര്‍ക്കാം. അവരെ അവരായിത്തന്നെ അംഗീകരിക്കാം' -വനിതാ ശിശു വികസന വകുപ്പ് ആശംസയില്‍ പറയുന്നു. 

മുന്‍പും പലതരത്തിലുള്ള പുരോഗമനപരമായ സന്ദേശങ്ങളും ഈ പേജിലൂടെ സര്‍ക്കാര്‍ പങ്കുവച്ചിട്ടുണ്ട്. സ്ത്രീധനത്തിന് എതിരെയും പെണ്‍കുട്ടികളുടെ വസ്ത്ര ധാരണത്തെക്കുറിച്ചുമുള്ള പേജിലെ പോസ്റ്റുകള്‍  ചര്‍ച്ചയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com