ത്രിതലപഞ്ചായത്തുകൾക്ക്  8923.8 കോടി രൂപ അനുവദിച്ച് കേന്ദ്രം; കേരളത്തിന് 240 കോടി രൂപ 

 കേരളമടക്കം 25 സംസ്ഥാനങ്ങളിലെ ത്രിതലപഞ്ചായത്തുകൾക്കാണ് കേന്ദ്രസർക്കാരിന്റെ ധനസഹായം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേരളമടക്കം 25 സംസ്ഥാനങ്ങളിലെ ത്രിതലപഞ്ചായത്തുകൾക്ക് കേന്ദ്രസർക്കാരിന്റെ ധനസഹായം. 8923.8 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. കേരളത്തിന് 240 കോടി രൂപ. പണം ശനിയാഴ്ച കൈമാറിയെന്ന് കേന്ദ്രധനമന്ത്രാലയത്തിന്റെ ധനവിനിയോഗവകുപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.

15–ാം ധനകമ്മിഷൻ ശുപാർശ‌പ്രകാരം യുണൈറ്റഡ് ഗ്രാന്റിന്റെ ആദ്യഘട്ടം ജൂണിലാണു നൽകേണ്ടതെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ നേരത്തേയാക്കി. ഇതിനുപുറമേ കേന്ദ്രം അനുവദിച്ച അരലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങളും സംസ്ഥാന സർക്കാരിനു കൈമാറിയതായി കേന്ദ്രമന്ത്രി വി മുരളീധരൻ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com