കോവിഡ് പ്രതിരോധം; സംസ്ഥാനത്ത് കൂടുതൽ ഡോക്ടർമാരേയും നഴ്സുമാരേയും താത്കാലികമായി നിയമിക്കും; മുഖ്യമന്ത്രി

കോവിഡ് പ്രതിരോധം; സംസ്ഥാനത്ത് കൂടുതൽ ഡോക്ടർമാരേയും നഴ്സുമാരേയും താത്കാലികമായി നിയമിക്കും; മുഖ്യമന്ത്രി
ഫയൽ ചിത്രം
ഫയൽ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം വർധിക്കുന്ന സാ​ഹചര്യത്തിൽ കൂടുതൽ ഡോക്ടർമാരേയും നഴ്സുമാരേയും നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ സംസ്ഥാനത്ത് കൂടുതൽ ആരോ​ഗ്യ പ്രവർത്തകരെ ആവശ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. താത്കാലികമായിട്ടായിരിക്കും ഡോക്ടർമാരുടേയും നഴ്സുമാരുടേയും നിയമനം. 

സംസ്ഥാനത്ത് കൂടുതൽ ആരോഗ്യപ്രവർത്തകരെ ആവശ്യമുണ്ട്. കൂടുതൽ ഡോക്ടർമാരേയും പാരമെഡിക്കൽ സ്റ്റാഫിനെയും താല്കാലികമായി നിയമിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. വിരമിച്ച ഡോക്ടർമാർ, അവധി കഴിഞ്ഞ ഡോക്ടർമാർരെയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഉപയോ​ഗിക്കും. 

ആരോഗ്യ പ്രവർത്തകരുടെ അഭാവമുണ്ടാകാതിരിക്കാൻ ആരോഗ്യവകുപ്പ് അടിയന്തര നടപടി സ്വീകരിക്കും. ഡോക്ടർമാരേയും നഴ്സുമാരേയും ആവശ്യാനുസരണം നിയമിക്കാം. പഠനം പൂർത്തിയാക്കിയവരേയും സേവനത്തിലേക്ക് കൊണ്ടുവരണം. ഉപരിപഠനം കഴിഞ്ഞ് തിരിച്ചെത്തിയവരും വേഗം സേവനത്തിലേക്ക് തിരിച്ചുവരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com