കോവിഡ് ചികിത്സയ്ക്ക് കുറഞ്ഞ നിരക്ക് ഈടാക്കണം; സഭയ്ക്ക് കീഴിലുള്ള ആശുപത്രികള്‍ക്ക് കെസിബിസിയുടെ നിര്‍ദേശം

കോവിഡ് ചികിത്സയ്ക്ക് കുറഞ്ഞ നിരക്ക് മാത്രമേ ഈടാക്കാന്‍ പാടുള്ളുവെന്ന് കത്തോലിക്ക സഭയ്ക്ക് കീഴിലുള്ള ആശുപത്രികള്‍ക്ക് കെസിബിസിയുടെ നിര്‍ദേശം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: കോവിഡ് ചികിത്സയ്ക്ക് കുറഞ്ഞ നിരക്ക് മാത്രമേ ഈടാക്കാന്‍ പാടുള്ളുവെന്ന് കത്തോലിക്ക സഭയ്ക്ക് കീഴിലുള്ള ആശുപത്രികള്‍ക്ക് കെസിബിസിയുടെ നിര്‍ദേശം. ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സേവനം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉറപ്പാക്കണമെന്നും കെസിബിസി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

എല്ലാ രൂപതകളും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തേണ്ടതും അതുമായി ബന്ധപ്പൊന്‍ ഫോണ്‍ നമ്പറുകള്‍ ജനങ്ങള്‍ക്ക് വഭ്യമാക്കേണ്ടതുമാണെന്ന് സര്‍ക്കുലറില്‍ പറയുന്നു. 

വീടുകളില്‍ കഴിയുന്ന രോഗികള്‍ക്ക് പള്‍സ് ഓക്‌സീമീറ്റര്‍, ഡിജിറ്റല്‍ തെര്‍മോ മീറ്റര്‍, മാസ്‌ക് തുടങ്ങിയവ ഉള്‍പ്പെട്ട കിറ്റ് കുറഞ്ഞ നിരക്കില്‍ കെസിബിസി ഏകോപന സമിതിയുടെ സഹായത്തോടെ ലഭ്യമാക്കണം. 

രോഗവ്യാപനം തടയുന്നതിന് വേണ്ടിയുള്ള നിര്‍ദ്ദേശങ്ങളായ മാസ്‌ക്ക് ധരിക്കല്‍, അകലം പാലിക്കല്‍, സാനിറ്റൈസറിംഗ് എന്നിവ ഉറപ്പാക്കണം. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് നിര്‍ദേശാനുസരണം പ്രതിരോധകുത്തിവെപ്പെടുക്കണം എന്നീ നിര്‍ദേശങ്ങളും കെസിബിസി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com