സിപിഎം നേതാവ് എ അയ്യപ്പന്‍ അന്തരിച്ചു

പാലക്കാട് ജില്ലയില്‍ കര്‍ഷക തൊഴിലാളി പ്രസ്ഥാനത്തിന്റെ മുന്‍ നിര നേതാക്കളില്‍ ഒരാളായിരുന്നു
സിപിഎം നേതാവ് എ അയ്യപ്പന്‍
സിപിഎം നേതാവ് എ അയ്യപ്പന്‍

പാലക്കാട്: സിപിഎം നേതാവ് എ അയ്യപ്പന്‍ അന്തരിച്ചു. പാലക്കാട് ജില്ലയില്‍ കര്‍ഷക തൊഴിലാളി പ്രസ്ഥാനത്തിന്റെ മുന്‍ നിര നേതാക്കളില്‍ ഒരാളായിരുന്നു. ദീര്‍ഘകാലം പാര്‍ട്ടി വടക്കഞ്ചേരി ഏരിയാ സെക്രട്ടറിയും, ജില്ലാ കമ്മിറ്റി അംഗവുമായി പ്രവര്‍ത്തിച്ചിരുന്നു. 

നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അയ്യപ്പന്‍ മിച്ചഭൂമി സമരത്തില്‍ പങ്കെടുത്ത് ജയില്‍വാസമനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ കെഎസ്‌കെടിയു സസ്ഥാന കമ്മറ്റി അംഗമാണ്.

പുതുക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ ചുമതലകളും നിര്‍വ്വഹിച്ചിട്ടുണ്ട്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com