അവശ്യസാധനങ്ങളും മരുന്നും ഓൺലൈനായി വീട്ടിലെത്തും; വെബ്‌പോര്‍ട്ടലുമായി കണ്‍സ്യൂമര്‍ഫെഡ് 

തുടക്കത്തില്‍ കോഴിക്കോട് ജില്ലയിലെ 14 കേന്ദ്രങ്ങളിലാണ് പരീക്ഷണവിതരണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുനന്ന പശ്ചാതലത്തിൽ അവശ്യസാധനങ്ങളും മരുന്നുകളും വീട്ടിലെത്തിക്കാൻ ഓണ്‍ലൈന്‍ സംവിധാനവുമായി കണ്‍സ്യൂമര്‍ഫെഡ്. ഇതിനായി സജ്ജീകരിച്ച കണ്‍സ്യൂമര്‍ഫെഡിന്റെ ഓണ്‍ലൈന്‍ വെബ്‌പോര്‍ട്ടലിന്റെ പ്രകാശനം ഇന്ന് നടക്കും.

തുടക്കത്തില്‍ കോഴിക്കോട് ജില്ലയിലെ 14 കേന്ദ്രങ്ങളിലാണ് പരീക്ഷണവിതരണം ആരംഭിക്കുക. പിന്നീട് എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ ആരംഭിക്കാനും മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കാനുമാണ് ഉദ്ദേശം. എല്ലാ നിത്യോപയോഗ സാധനങ്ങളും പോര്‍ട്ടല്‍ വഴി ഓര്‍ഡര്‍ ചെയ്താല്‍ എത്രയും വേഗം വീട്ടിൽ ഡെലിവർ ചെയ്യാനുള്ള സാങ്കേതിക വിദ്യയോടെയാണ് വെബ്‌പോര്‍ട്ടല്‍ തയാറാക്കിയിരിക്കുന്നത്.

ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളിലെയും, നീതി മെഡിക്കല്‍ സ്റ്റോറുകളിലെയും വാട്‌സാപ്പ് നമ്പറില്‍ ലഭിക്കുന്ന ഓർഡറുകള്‍ വീടുകളിൽ എത്തിക്കുന്നതിന് പുറമേയാണ് ഓണ്‍ലൈന്‍ ആയി ഓർഡറെടുത്ത് സാധനങ്ങള്‍ വീട്ടിലെത്തിക്കുന്ന പുതിയ സംവിധാനം ആരംഭിക്കുന്നത്. നേരത്തെ  അവശ്യമരുന്നുകളും മാസ്‌കും സാനിറ്റൈസറും ഉള്‍പ്പെടെ 10 ഇനങ്ങള്‍ ഉള്‍പ്പെടുത്തി കോവിഡ് പ്രതിരോധ കിറ്റ് 200 രൂപയ്ക്ക് കണ്‍സ്യൂമര്‍ഫെഡ് വിപണിയിലെത്തിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com