പൊലീസുമായി ചേർന്ന് കഞ്ചാവുകേസ് പ്രതിയുടെ ഇഫ്ത്താർ വിരുന്ന്, അതും പൊലീസ് സ്റ്റേഷനിൽ; വിവാദം

പോത്തൻകോട് പോലീസ് സ്റ്റേഷനിൽ പോലീസ് ഉദ്യോഗസ്ഥരുടെയും ചില ക്രിമിനലുകളുടെയും നേതൃത്വത്തിൽ ഞായറാഴ്ച ഉച്ചയ്ക്ക് ഇഫ്ത്താർ വിരുന്ന് നടത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം; സംസ്ഥാനം കടുത്ത നിയന്ത്രണങ്ങളിലൂടെ കടന്നുപോകുമ്പോൾ പൊലീസ് സ്റ്റേഷനിൽ വച്ച് ഇഫ്ത്താർ വിരുന്ന നടത്തിയ സംഭവം വിവാദത്തിൽ. പോത്തൻകോട് പോലീസ് സ്റ്റേഷനിൽ പോലീസ് ഉദ്യോഗസ്ഥരുടെയും ചില ക്രിമിനലുകളുടെയും നേതൃത്വത്തിൽ ഞായറാഴ്ച ഉച്ചയ്ക്ക് ഇഫ്ത്താർ വിരുന്ന് നടത്തിയത്. സംഭവം വിവാദമായതോടെ ഉന്നത ഉദ്യോഗസ്ഥർ എസ്ഐയോട് വിശദീകരണം ചോദിച്ചു.

അടുത്തുകാലത്ത് പിടിയിലായ കഞ്ചാവ് കേസിലേയും കള്ളനോട്ട് കേസിലെയും പ്രതികളാണ് വിരുന്ന് നടത്താൻ മുൻകൈയെടുത്തതെന്നാണ് ആക്ഷേപം. കഞ്ചാവ് കേസിൽ ശിക്ഷിക്കപ്പെട്ടതും കള്ളനോട്ട് കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയയാളും സ്റ്റേഷനിലെ പല പോലീസുകാരുടെയും ഇടനിലക്കാരനാണെന്നും ആരോപണമുണ്ട്. 

രണ്ടാഴ്ച മുമ്പ് സ്റ്റേഷൻ എസ്.എച്ച്.ഒ. ഉൾപ്പെടെ പോത്തൻകോട് സ്റ്റേഷനിലെ ആറോളം പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് നിയമപാലകരിൽ നിന്നു തന്നെ നിയമലംഘനമുണ്ടായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com