ആരോഗ്യപ്രവര്‍ത്തകരുടെ ഉറ്റവര്‍ക്ക് ഉടന്‍ വാക്‌സിന്‍ നല്‍കണം; സുരക്ഷ ഉറപ്പാക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് ഡോക്ടര്‍മാര്‍

ആരോഗ്യപ്രവര്‍ത്തകര്‍ കൂട്ടത്തോടെ കോവിഡ് ബാധിതരാകുമ്പോള്‍ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവുമായി ഡോക്ടര്‍മാര്‍ 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ആരോഗ്യപ്രവര്‍ത്തകര്‍ കൂട്ടത്തോടെ കോവിഡ് ബാധിതരാകുമ്പോള്‍ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവുമായി ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒ. ജോലി ഭാരം കുറയ്ക്കണമെന്നും കൂടുതല്‍ ജീവനക്കാരെ നിയമിക്കണമെന്നും കെജിഎംഒ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആശ്യപ്പെട്ടു. ആരോഗ്യപ്രവര്‍ത്തകരുടെ ഉറ്റബന്ധുക്കള്‍ക്ക് വാക്‌സിന്‍ ഉറപ്പാക്കണമെന്നും കെജിഎംഒ കത്തില്‍ പറയുന്നു.

സംസ്ഥാനത്ത് രണ്ടാം കോവിഡ് തരംഗത്തില്‍ നിരവധി ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വാക്‌സിന്‍ എടുത്തിട്ടും കോവിഡ് സ്ഥിരീകരിക്കുന്ന സ്ഥിതിയാണുള്ളത്. ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണത്തില്‍ കുറവുള്ളതിനാല്‍ കൂടുതല്‍ ജോലിയാണ് ഇവര്‍ ചെയ്യുന്നത്. നേരത്തെതില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ഗുരുതരമായ സാഹചര്യമാണുള്ളത്. ഈ അവസ്ഥയില്‍ രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്നാണ് ആവശ്യപ്പെടുന്നു.

പഞ്ചായത്ത് ബ്ലോക്ക് തലത്തില്‍ വിരമിച്ച ആരോഗ്യപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ടെലിമെഡിസിന്‍ സെന്റര്‍ സ്ഥാപിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com