72 പഞ്ചായത്തുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50ശതമാനത്തിന് മുകളില്‍; 300ല്‍ അധികം പഞ്ചായത്തുകളില്‍ 30ശതമാനത്തിന് പുറത്ത്

ഫയല്‍ ചിത്രം
ഫയല്‍ ചിത്രം



തിരുവനന്തപുരം: സംസ്ഥാനത്ത് 50 ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റുള്ള 72 പഞ്ചായത്തുകളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 300 ല്‍ അധികം പഞ്ചായത്തുകളില്‍ 30 ശതമാനത്തിനു മുകളിലാണ്. 500 മുതല്‍ 2000 വരെ ആക്ടീവ് കേസ് ലോഡുള്ള 57 പഞ്ചായത്തുകളുണ്ടെന്നും അദദ്ദേഹം വ്യക്തമാക്കി. 

എറണാകുളകത്ത് 50 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റുള്ള (ടിപിആര്‍) 19 പഞ്ചായത്തുകളുണ്ട്. ഇത് ഗൗരവമേറിയ സാഹചര്യമാണ്. കണ്ണൂര്‍, തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടുതലായി തുടരുകയാണ്. ഈ ജില്ലകളില്‍ കൂടുതല്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനം നടത്തണം. മറ്റു ജില്ലകളില്‍ പതുക്കെ കുറയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മെയ് 15 വരെയുള്ള കണക്കെടുത്താല്‍ സംസ്ഥാനത്ത് 450 മെട്രിക് ടണ്‍ ഓക്‌സിജന്‍ വേണ്ടിവരുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടല്‍. ഓക്്‌സിജന്‍ വേസ്റ്റേജ് കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. എല്ലാ ജില്ലകളിലും ടെക്‌നിക്കല്‍ ടീം ഇതു പരിശോധിക്കുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. കേന്ദ്ര സര്‍ക്കാര്‍ മൂന്ന് ഓക്‌സിജന്‍ പ്ലാന്റ് കൂടി അനുവദിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ കൂടുതല്‍ ഉണ്ടാകുകയെന്നത് ആവശ്യമാണ്. കൂടുതല്‍ ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ സ്റ്റാഫിനെയും താല്‍ക്കാലികമായി നിയമിക്കാന്‍ നടപടി സ്വീകരിക്കും. വിരമിച്ച ഡോക്ടര്‍മാര്‍, ലീവ് കഴിഞ്ഞ ഡോക്ടര്‍മാര്‍ ഇവരെയൊക്കെ ഉപയോഗിക്കാം.- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com