പ്രാദേശിക നേതാക്കളുടെ വിമർശനം രൂക്ഷമായി, ബിജെപി യോ​ഗം പകുതിയിൽ ബഹിഷ്കരിച്ച് വി. മുരളീധരൻ

കേരളത്തിൽനിന്നുള്ള കേന്ദ്രമന്ത്രിയെന്ന നിലയിൽ ഏകോപനത്തിൽ വി.മുരളീധരനു വീഴ്ച സംഭവിച്ചുവെന്നും വിമർശിച്ചു
വി മുരളീധരന്‍ / ഫയല്‍ ചിത്രം
വി മുരളീധരന്‍ / ഫയല്‍ ചിത്രം

കോഴിക്കോട്; നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ സംസ്ഥാന ബിജെപിയിൽ ഉൾപ്പോര് സജീവമാവുകയാണ്. അതിനിടെ ബിജെപി യോ​ഗം ബഹിഷ്കരിച്ചിരിക്കുകയാണ് കേന്ദ്രമന്ത്രി വി മുരളീധരൻ. കോഴിക്കോട് ബിജെപിയുടെ ജില്ലാ ഓൺലൈൻ നേതൃയോഗം പകുതിയായപ്പോഴാണ് കേന്ദ്രമന്ത്രി ഇറങ്ങിപ്പോയത്. 

ഇന്നലെ ചേർന്ന നേതൃയോഗത്തിൽ തെരഞ്ഞെടുപ്പു പരാജയത്തിനു കാരണം സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചയാണെന്നു വിവിധ മണ്ഡലം പ്രസിഡന്റുമാർ ആരോപണമുന്നയിച്ചിരുന്നു. സംസ്ഥാന പ്രസിഡന്റ് 2 മണ്ഡലങ്ങളിൽ മത്സരിച്ചതോടെ മറ്റിടങ്ങളിൽ ശ്രദ്ധിക്കാൻ ആളില്ലാതായി. കേരളത്തിൽനിന്നുള്ള കേന്ദ്രമന്ത്രിയെന്ന നിലയിൽ ഏകോപനത്തിൽ വി.മുരളീധരനു വീഴ്ച സംഭവിച്ചുവെന്നും വിമർശിച്ചു. 

വിമർശനം രൂക്ഷമായത് മന്ത്രിയെ ചൊടിപ്പിച്ചു. തുടർന്ന് യോഗത്തിൽ സംസാരിക്കാതെ വി.മുരളീധരൻ പോകുകയായിരുന്നുവെന്ന് യോഗത്തിൽ പങ്കെടുത്ത ചില നേതാക്കൾ പറഞ്ഞു. എന്നാൽ കേന്ദ്രമന്ത്രി നിർമല സീതാരാമൻ വിളിച്ച ഓൺലൈൻ യോഗത്തിൽ പങ്കെടുക്കാനാണ് വി.മുരളീധരൻ ജില്ലാ യോഗത്തിൽനിന്നു പോയതെന്നു സംസ്ഥാന നേതാക്കളുടെ വിശദീകരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com