ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ഇന്ന് രാത്രി പത്തു വരെ ഇറച്ചിക്കടകൾ തുറക്കും, ആർടിപിസിആർ നിബന്ധനയിലും ഇളവ്; റംസാൻ നാളെ

കേരളത്തിലെത്തുന്നവർക്ക് യാത്രയ്ക്ക് 72 മണിക്കൂർ മുൻപെടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് മതി

തിരുവനന്തപുരം; നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കാനായി ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ‍ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഇറച്ചിക്കടകളുടെ പ്രവർത്തനം വർധിച്ചിപ്പിച്ചതിന് പുറമെ  സംസ്ഥാനങ്ങളിൽ നിന്നു വരുന്നവർക്ക് ആർടിപിസിആർ നിബന്ധനയിലും ഇളവു വന്നു. 

കേരളത്തിലെത്തുന്നവർക്ക് യാത്രയ്ക്ക് 72 മണിക്കൂർ മുൻപെടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് മതി. മുൻപ്‌ 48 മണിക്കൂർ മുൻപുള്ള പരിശോധനാഫലമാണ് നിർദേശിച്ചിരുന്നത്. ഇന്ന് രാത്രി പത്ത് വരെയാണ് ഇറച്ചികടകൾക്ക് പ്രവർത്തിക്കാൻ അനുമതി.  ഹോം ഡെലിവറി വേണം നടത്താൻ. കൊച്ചി ഭക്ഷ്യ സുരക്ഷാ സ്റ്റാൻഡേർഡ് അതോറിറ്റിക്ക്‌ അത്യാവശ്യ ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തിക്കാം. മേയ് 15ന് അവധിയാണെങ്കിലും ബാങ്കുകളിൽ ക്ലിയറിങ് ജോലികൾ ചെയ്യാമെന്നും ഉത്തരവിൽ പറയുന്നു.

ഇന്നലെ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ കേരളത്തിൽ ചെറിയ പെരുന്നാൾ മെയ് 13 ന് ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചിരുന്നു. മാസപിറവി കാണാത്തതിനാല്‍ റംസാന്‍ മുപ്പത് പൂര്‍ത്തിയാക്കിയാണ് വ്യാഴാഴ്ച പെരുന്നാള്‍ ആഘോഷിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇത്തവണ നമസ്‍കാരം വീട്ടിൽ വെച്ച് നിർവ്വഹിക്കണമെന്നും ഖാസിമാർ അഭ്യർത്ഥിച്ചു.

വീടുകളിലെ സന്ദര്‍ശനവും പെരുന്നാള്‍ ആഘോഷങ്ങളില്‍ പ്രധാനമാണ്. ലോക്ഡൗണ്‍ കാലമായതിനാല്‍ ഇത്തരം സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നാണ് നിര്‍ദേശം. ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിന് ശേഷം മനസും ശരീരവും ശുദ്ധി ചെയ്താണ് ഇസ്ലാം മത വിശ്വാസികള്‍ ചെറിയ പെരുന്നാളിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com