മൂന്നാറിലെ ധ്യാനത്തില്‍ പങ്കെടുത്ത ഒരു വൈദികന്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു; മരണം 3 ആയി

തിരുവനന്തപുരം അമ്പലക്കാല ഇടവകയിലെ വൈദികന്‍ റവറന്റ് ബിനോയ് കുമാര്‍ ആണ് മരിച്ചത്
കോവിഡ് ബാധിച്ച് മരിച്ച വൈദികന്‍ റവറന്റ് ബിനോയ് കുമാര്‍
കോവിഡ് ബാധിച്ച് മരിച്ച വൈദികന്‍ റവറന്റ് ബിനോയ് കുമാര്‍


തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് മൂന്നാറിലെ വാര്‍ഷിക ധ്യാനത്തില്‍ പങ്കെടുത്ത ഒരു സിഎസ്‌ഐ വൈദികന്‍ കൂടി മരിച്ചു. തിരുവനന്തപുരം അമ്പലക്കാല ഇടവകയിലെ വൈദികന്‍ റവറന്റ് ബിനോയ് കുമാര്‍ ആണ് മരിച്ചത്. 39 വയസായിരുന്നു. നേരത്തെ രണ്ട് വൈദികര്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.

നിയന്ത്രണം ലംഘിച്ച് മൂന്നാറില്‍ വൈദിക സമ്മേളനം സംഘടിപ്പിച്ച സംഭവത്തില്‍ സിഎസ്‌ഐ സഭയ്‌ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം പൊലീസ് കേസെടുത്തിരുന്നു. മൂന്നാര്‍ സിഎസ്‌ഐ ക്രൈസ്റ്റ്‌ ചര്‍ച്ച് ഭാരവാഹികളും സമ്മേളനത്തില്‍ പങ്കെടുത്ത ദക്ഷിണ കേരള മഹായിടവക വൈദികരും മഹായിടവക ബിഷപ് എ ധര്‍മരാജ് റസാലം എന്നിവരാണ് കേസിലെ പ്രതികള്‍.

ഏപ്രില്‍ 13 മുതല്‍ 17 വരെ പഴയമൂന്നാര്‍ സി.എസ്.ഐ. ദേവാലയത്തിലാണ് വാര്‍ഷിക ധ്യാനം നടന്നത്. ഇതില്‍ 480 വൈദികരാണ് പങ്കെടുത്തത്. 
പരാതിയുടെ അടിസ്ഥാനത്തില്‍ റവന്യൂ വകുപ്പ് അന്വേഷണം നടത്തുകയും മൂന്നാര്‍ വില്ലേജ് ഓഫീസര്‍ പ്രാഥമിക റിപ്പോര്‍ട്ട് ദേവികുളം സബ് കളക്ടര്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. പരിപാടിയില്‍ പങ്കെടുത്ത വൈദികര്‍ മാസ്‌ക് ധരിക്കുന്നതും സാമൂഹ്യ അകലം പാലിക്കുന്നതും ഉള്‍പ്പെടെ സാധാരണ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ പോലും സ്വീകരിച്ചിട്ടില്ല എന്ന് കണ്ടെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com