പിണറായിയുടെ സത്യപ്രതിജ്ഞയ്ക്ക് 750 പേര്‍; രണ്ടു മീറ്റര്‍ അകലത്തില്‍ ഇരിപ്പിടം

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു രണ്ടു മീറ്റര്‍ അകലത്തില്‍ പ്രത്യേക ഇരിപ്പിടം ഒരുക്കും
പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ / ഫെയ്‌സ്ബുക്ക്‌
പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ / ഫെയ്‌സ്ബുക്ക്‌

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ 20നു മൂന്നരയ്ക്കു സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടക്കുമ്പോള്‍ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്നത് 750 പേര്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു രണ്ടു മീറ്റര്‍ അകലത്തില്‍ പ്രത്യേക ഇരിപ്പിടം ഒരുക്കും

പുതിയ നിയമസഭയിലെയും പഴയ നിയമസഭയിലെയും അംഗങ്ങള്‍, സ്ഥാനം ഒഴിയുന്ന മന്ത്രിമാര്‍, പുതിയ മന്ത്രിമാരുടെ കുടുംബാംഗങ്ങള്‍, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക, ചലച്ചിത്ര രംഗങ്ങളില്‍നിന്നുള്ള പ്രമുഖര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി 750 പേര്‍ക്കായിരിക്കും പ്രവേശനം. പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാവില്ല. 

പഴയ മന്ത്രിസഭ കെയര്‍ടേക്കറായി തുടരുന്നുണ്ടെങ്കിലും അപൂര്‍വമായി മാത്രമാണ് സെക്രട്ടറിയേറ്റില്‍ എത്തുന്നുള്ളു. ആറ് മന്ത്രിമാര്‍ തങ്ങളുടെ ഔദ്യോഗിക വാഹനം ഇതിനകം തിരിച്ചേല്‍പ്പിച്ചു കഴിഞ്ഞു. മറ്റുള്ളവര്‍ അടുത്തദിവസങ്ങളിലായി തിരികെ ഏല്‍പ്പിക്കും. നിലവിലെ വാഹനങ്ങള്‍
അറ്റകുറ്റപ്പണി നടത്തി പുതിയ മന്ത്രിമാര്‍ക്കു നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com